pinarayi-vijayan

തിരുവനന്തപുരം: പന്തളത്ത് കഴിഞ്ഞ ദിവസം ശബരിമല കർമസമിതി നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ കല്ലേറിൽ പരിക്കേറ്റ ബി.ജെ.പി പ്രവർത്തകൻ മരിച്ചത് ഹൃദയസ്‌തംഭനം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കല്ലേറിൽ പരിക്കേറ്റ പ്രവർത്തകനെ അടുത്തുള്ള ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ച് രാത്രി 11മണിക്ക് ഹൃദയസ്‌തംഭനം വന്നാണ് ബി.ജെ.പി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.അതേസമയം, തനിക്ക് നേരെ നടക്കുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഇന്ന ജാതിയിൽ പെട്ടയാളാണെന്ന് ചിലർ ഇടയ്‌ക്കിടെ ഓർമിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ​ബ​രി​മ​ല​ ​ക​ർ​മ്മ​ ​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റി​ന് ​പന്തളത്ത് ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നത്തിനിടെയുണ്ടായ കല്ലേറിൽ പരിക്കേറ്റാണ് ചന്ദ്രൻ ഉണ്ണിത്താൻ ​ ​മരിച്ചത്. ​ഒ​രു​ ​പൊ​ലീ​സു​കാ​ര​ന​ട​ക്കം​ ​മ​റ്റ് ​നാ​ല് ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു. സി.​പി. ​എം​ ​ഏ​രി​യാ​ ക​മ്മിറ്റി​ ​ഓ​ഫീ​സി​ന് ​സ​മീ​പം​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​ക​ല്ലേ​റും​ ​സം​ഘ​ർ​ഷ​വും​ ​ഉ​ണ്ടാ​യ​ത്.​ ​പ​രി​ക്കേ​റ്റ​ ​ച​ന്ദ്ര​ൻ​ ​ഉ​ണ്ണി​ത്താ​നെ​ ​പ​ന്ത​ള​ത്തെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലും​ ​തു​ട​ർ​ന്ന് ​തി​രു​വ​ല്ല​യി​ലെ​ ​സ്വ​കാ​ര്യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലും​ ​പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും​ ​രാ​ത്രി​ ​പ​ത്ത​ര​യോ​ടെ​ ​മ​രി​ച്ചു​.​ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ഒരു വർഷം മുമ്പ് ചന്ദ്രൻ ഉണ്ണിത്താന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഉണ്ണിത്താന്റെ മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

​സി.​പി.​എം​ ​ഓ​ഫീ​സി​ൽ​ ​നി​ന്നാ​ണ് ​ക​ല്ലേ​റു​ണ്ടാ​യ​തെ​ന്ന് ​ക​ർ​മ്മ​സ​മി​തി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ആ​രോ​പി​ച്ചു.​ ​സം​ഭ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ര​ണ്ട് ​സി.പി.എം പ്രവർത്തകരെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.​ കണ്ണൻ, അജു എന്നിവരെയാണ് പിടിയിലായത്. അ​ക്ര​മം​ ​ന​ട​ത്തി​യ​ ​മു​ഴു​വ​ൻ​ ​പേ​രെ​യും​ ​അ​റ​സ്റ്റ് ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ക​ർ​മ്മ​ ​സ​മി​തി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പി​ന്നീ​ട് ​പ​ന്ത​ള​ത്ത് ​റോ​ഡ് ​ഉ​പ​രോ​ധി​ച്ചു.​