bjp-

കാസർകോട്: മീപ്പഗിരിയിൽ ബി.ജെ.പി പ്രവർത്തകന് കുത്തേറ്റു. പാറക്കട്ട് സ്വദേശി ഗണേഷിനാണ് കുത്തേറ്റത്. സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിൽ സംഘർഷം തുടരുകയാണ്.

നേരത്തെ തൃശൂർ വാടാനപ്പള്ളിയിൽ സംഘർഷത്തിനിടെ മൂന്ന് ബി.ജെ.പി പ്രവർത്തകർക്ക് കുത്തേറ്റിരുന്നു. ബി.ജെ.പി - എസ്.ഡി.പി.ഐ സംഘർഷത്തിനിടെയാണ് ബി.ജെ.പി പ്രവർത്തകനായ സുജിത്ത്, ശ്രീജിത്ത്, രതീഷ് എന്നിവർക്ക് കുത്തേറ്റത്. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചിരുന്നു.