sabarimala-karma-samithi

പത്തനംതിട്ട: പന്തളത്ത് കഴിഞ്ഞ ദിവസം ശബരിമല കർമസമിതി നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ കല്ലേറിൽ പരിക്കേറ്റ ബി.ജെ.പി പ്രവർത്തകൻ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്. തലയുടെ മുൻഭാഗത്തും മദ്ധ്യഭാഗത്തുമേറ്റ മുറിവ് മരണകാരണമായേക്കാമെന്ന് പോസ്‌റ്റ്മോർട്ടം നടത്തിയ ഡോക്‌ടർമാർ നിരീക്ഷിച്ചു. തലയോട്ടിയിൽ ഒന്നിലധികം ആഴത്തിലുള്ള മുറിവുകളുണ്ട്. തലയോട്ടിയിൽ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഹൃദ്രോഹിയാണെങ്കിലും ഇതാണ് മരണകാരണമെന്ന് ഉറപ്പിക്കാനാകില്ല. എന്നാൽ കൂടുതൽ കാര്യങ്ങൾ വിശദമായ പരിശോധനയ്‌ക്ക് ശേഷം മാത്രമേ ലഭ്യമാകൂ എന്നും പോസ്‌റ്റ്മോർട്ടം നടത്തിയ അസിസ്‌റ്റന്റ് പൊലീസ് സർജൻ ദീപു അന്വേഷണ സംഘത്തിന് റിപ്പോർട്ട് നൽകി.

അതേസമയം, ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റി​ന് ​പന്തളത്ത് ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നത്തിനിടെയുണ്ടായ കല്ലേറിൽ പരിക്കേറ്റ് ചന്ദ്രൻ ഉണ്ണിത്താൻ എന്നയാൾ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോർട്ട്. കല്ലേറിൽ പരിക്കേറ്റ പ്രവർത്തകനെ അടുത്തുള്ള ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ച് രാത്രി 11മണിക്ക് ഹൃദയസ്‌തംഭനം വന്നാണ് ബി.ജെ.പി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം പന്തളത്ത് നടന്ന പ്രതിഷേധ മാർച്ച് സി.​പി. ​എം​ ​ഏ​രി​യാ​ ക​മ്മിറ്റി​ ​ഓ​ഫീ​സി​ന് ​സ​മീ​പം​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​ക​ല്ലേ​റും​ ​സം​ഘ​ർ​ഷ​വും​ ​ഉ​ണ്ടാ​യ​ത്.​ ​പ​രി​ക്കേ​റ്റ​ ​ച​ന്ദ്ര​ൻ​ ​ഉ​ണ്ണി​ത്താ​നെ​ ​പ​ന്ത​ള​ത്തെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലും​ ​തു​ട​ർ​ന്ന് ​തി​രു​വ​ല്ല​യി​ലെ​ ​സ്വ​കാ​ര്യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലും​ ​പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും​ ​രാ​ത്രി​ ​പ​ത്ത​ര​യോ​ടെ​ ​മ​രി​ച്ചു​.​ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ഒരു വർഷം മുമ്പ് ചന്ദ്രൻ ഉണ്ണിത്താന് ശസ്ത്രക്രിയ നടത്തിയിരുന്നു. പോസ്‌റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.