കൊച്ചി: യുവതി പ്രവേശനത്തിനെതിരെ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി രംഗത്ത്. ഒന്നോ രണ്ടോ സ്ത്രീകൾക്ക് വേണ്ടി പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കുന്നത് മറ്റ് ഭക്തർക്കും ബുദ്ധിമുട്ടാണ്ടുക്കുമെന്ന് നിരീക്ഷണ സമിതി. ഇങ്ങനെയുള്ള സുരക്ഷ ഒഴിവാക്കണമെന്നും സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച രണ്ടാമത്തെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
പ്രത്യേക സുരക്ഷ ഒരുക്കണമെങ്കിൽ ഹൈക്കോടതി നിർദ്ദേശിക്കുന്നവർക്കും പ്രത്യേക വ്യക്തികൾക്കും മാത്രമായിരിക്കണം. പൊലീസ് അകമ്പടിയിൽ സ്ത്രീകളെ മലകയറ്റുമ്പോൾ മറ്റ് ഭക്തർക്ക് അപകടം സംഭവിച്ചേക്കാമെന്ന് സമിതി വിലയിരുത്തി. ചൂണ്ടിക്കാണിച്ച നിർദ്ദേശങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവായി ഇറക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇക്കാര്യങ്ങൾ വിമർശനമല്ലെന്നും ചില വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണ് റിപ്പോർട്ടിൽ സമിതി ചെയ്തിരിക്കുന്നത്.