പമ്പ: ശബരിമല വാർത്തകൾ റിപ്പോർട്ട് ചെയ്യാനായി ഹൈദരാബാദിലെ ടി.വി 9 ചാനലിന്റെ വനിതാ മാദ്ധ്യമപ്രവർത്തക ദീപ്തി വാജ്പേയിയും കാമറമാനും പമ്പയിലെത്തി. തെലങ്കാനയിൽ നിന്നെത്തിയ അയ്യപ്പഭക്തരുടെ പ്രതികരണം എടുത്ത് വാർത്ത തയ്യാറാക്കാൻ വേണ്ടിയാണ് താൻ പമ്പയിലെത്തിയതെന്ന് ദീപ്തി മാദ്ധ്യമങ്ങളോട് പറഞ്ഞു. സന്നിധാനത്തേക്കില്ലെന്നും പമ്പയിൽ നിന്നും തിരിച്ചുപോകുമെന്നും അവർ കൂട്ടിച്ചേർത്തു.
കെ.എസ്.ആർ.ടി.സി ബസിൽ പമ്പയിൽ എത്തിയ ഇവർക്ക് വൻ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവരെ ഇപ്പോൾ പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്.