ന്യൂഡൽഹി: റാഫേൽ വിഷയത്തിൽ പ്രതികരിക്കാത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി രൂക്ഷ വിമർശനമുന്നയിച്ചു. പാർലമെന്റിൽ ചർച്ചകൾ നടക്കുമ്പോൾ മോദി പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാൻ പോയിരിക്കുകയാണെന്ന് രാഹുൽ പരിഹസിച്ചു. ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനത്തിനായാണ് മോദി ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിലെത്തിയത്.
'റാഫേൽ പരിക്ഷയെഴുതാതെ പ്രധാനമന്ത്രി പാർലമെന്റിൽ നിന്ന് ഒളിച്ചോടി വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാൻ പോയിരിക്കുകയാണ്. താൻ കഴിഞ്ഞ ദിവസം ഉന്നയിച്ച നാല് ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് വിദ്യാർത്ഥികൾ പ്രധാമന്ത്രിയോട് ബഹുമാനത്തോടെ ആവശ്യപ്പെടണ'മെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.
So it seems our PM has fled Parliament & his own open book Rafale exam & is instead lecturing students at Lovely Univ. in Punjab, today.
— Rahul Gandhi (@RahulGandhi) January 3, 2019
I request the students there to, respectfully, ask him to please answer the 4 questions posed to him by me, yesterday. #RafaleScam
മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളും മറുപടികളുമായി ഒന്നര മണിക്കൂർ ചാനൽ അഭിമുഖം നടത്തുന്ന പ്രധാനമന്ത്രി റാഫേൽ വിഷയത്തിൽ പാർലമെന്റിൽ വന്ന് വിശദീകരണം നൽകാനുള്ള ധെെര്യമില്ലെന്ന് രാഹുൽ നേരത്തെ ആരോപിച്ചിരുന്നു. റാഫേൽ വിഷയത്തിൽ പലതവണ കോൺഗ്രസ് പ്രധാനമന്ത്രിയോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ, ഈ വിഷയത്തിൽ മോദി പ്രതികരിച്ചിട്ടില്ല. മോദി റാഫേൽ വിഷയത്തിൽ 20മിനിറ്റ് ചർച്ചയ്‌ക്ക് തയ്യാറാവണമെന്നും, നാല് ചോദ്യങ്ങൾ മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.