1. പന്തളത്ത് അയ്യപ്പ കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം കാരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയുടെ മുന്‍ഭാഗത്തും മധ്യഭാഗത്തും ഏറ്റ മുറിവ് മരണത്തിന് കാരണണ്‍ ആയേക്കാം. തലയോട്ടിയില്‍ ആഴത്തിലുള്ള ഒന്നിലധികം മുറിവുകള്‍ ഉണ്ട് എന്നും ഡോക്ടര്‍മാര്‍. ഹൃദ്രോഗി ആണെങ്കിലും ഇതാണ് മരണ കാരണം എന്ന് ഉറപ്പിക്കാന്‍ ആവില്ല. കൂടുതല്‍ കാര്യങ്ങള്‍ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ ലഭ്യമാവുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ 2. ഇന്നലെ പന്തളത്ത് ഉണ്ടായ പ്രതിഷേധ പ്രകടനത്തിനിടെ പരിക്കേറ്റ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് ഹൃദയാഘാതം മൂലം ആണെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇത് തെറ്റെന്ന് തെളിയിക്കുന്നത് ആണ് ഇപ്പോള്‍ പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് 3. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കും എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇതിന് എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമണങ്ങള്‍ വളെര ഗൗരവത്തോടെ കണക്കാക്കി നടപടി എടുക്കും. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന എങ്കില്‍ അക്കാര്യവും പരിശോധിക്കും എന്നും ബെഹ്റ 4. ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്റലിജന്‍സ് വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നും ഇന്നലെയും സംസ്ഥാനത്ത് ഉടനീളം നടന്ന പ്രതിഷേധങ്ങള്‍ക്കിടെ സ്ത്രീകള്‍ അടക്കമുള്ള മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വലിയ അക്രമം ആണ് ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ ആണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം
5. ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന് എതിരെ വിമര്‍ശനവുമായി നിരീക്ഷക സമിതി. ചിലര്‍ക്ക് മാത്രം ശബരിമലയില്‍ സംരക്ഷണം നല്‍കുന്നത് മറ്റ് ഭക്തരെ ബാധിക്കും. ഒന്നോ രണ്ടോ യുവതികള്‍ക്ക് വേണ്ടി സംരക്ഷണം ഒരുക്കുന്നത് പൊലീസ് ഒഴിവാക്കണം. മകരവിളക്ക് കാലത്ത് തിരക്ക് കൂടുമ്പോള്‍ ഇത് മറ്റ് ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്. മറ്റ് വിശ്വാസികളുടെ അവകാശത്തെ ഇത് ബാധിക്കുന്നു എന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമാര്‍ശം 6. വിശിഷ്ട വ്യക്തികള്‍ക്ക് മാത്രം സംരക്ഷണം നല്‍കുന്ന രീതിയില്‍ ഇത് ചുരുക്കണം. നിഷ്‌കളങ്കരായ തീര്‍ത്ഥാടകള്‍ അപകടത്തില്‍പ്പെടാനും മരണപ്പെടാനും വരെ സാധ്യത ഉണ്ട്. യുവതീ പ്രവേശനത്തില്‍ ആരും അഭിപ്രായം ചോദിച്ചിട്ടില്ലെന്നും സമിതിയുടെ വെളിപ്പെടുത്തല്‍. ദേവസ്വം മന്ത്രിക്ക് എതിരെയും നിരീക്ഷക സമിതി വിമര്‍ശനം ഉന്നയിച്ചു. ചില കേന്ദ്രങ്ങള്‍ നിരീക്ഷക സമിതിക്ക് എതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നു. ക്രമസമാധാനം പൊലീസിന്റെ ഉത്തരവാദിത്തം എന്നും നിരീക്ഷക സമിതി 7. യുവതീ പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അയ്യപ്പ കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തെരുവ് യുദ്ധമായി. പാലക്കാട് സി.പി.ഐ ഓഫീസ് അടിച്ചു തകര്‍ത്തു. ഒറ്റപ്പാലത്ത് 12 പൊലീസുകാര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. കോഴിക്കോട്ടും പാലക്കാട്ടും തൃശൂരും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോഴിക്കോട് മിഠായി തെരുവില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ കര്‍മ സമിതി പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത് 8. തൃശൂരില്‍ കടകള്‍ തുറക്കാന്‍ എത്തിയവരെ കര്‍മ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. കണ്ണൂര്‍ തലശ്ശേരിയില്‍ ദിനേശ് ബിഡി കമ്പനിക്കു നേരെ അക്രമികള്‍ ബോംബെറിഞ്ഞു. പാലക്കാട് വികേ്ടാറിയ കോളേജിന് സമീപം കര്‍മ സമിതി മാര്‍ച്ചിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും കര്‍മ്മ സമിതിയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പ് തകര്‍ത്തു 9. പൊന്നാനിയിലും പെരുമ്പാവൂരിലും കര്‍മ്മ സമിതി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. മലപ്പുറത്ത് ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറില്‍ എസ്.ഐയ്ക്കും എ.എസ്.ഐയ്ക്കും പരിക്ക്. കായംകുളത്തും പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട് ഗതാഗതം താറുമാറായി. കുന്നമംഗലത്തും കൊയിലാണ്ടിയിലും വാഹനത്തിനു നേരെ കല്ലേറുണ്ടായി. കൊല്ലം കൊട്ടാരക്കര പള്ളിക്കലിലും കോട്ടത്തലയിലും ബി.ജെ.പി- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി 10. ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടായ അക്രമത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷ വിര്‍മശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആക്രമണത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്. ബി.ജെ.പിക്ക് മുഖ്യമന്ത്രി ഇന്ധനം നല്‍കുന്നു. ശബരിമല യുവതീ പ്രവേശനത്തിലൂടെ അരങ്ങേറിയത് സര്‍ക്കാരിന്റെ രഹസ്യ നാടകം. മുഖ്യമന്ത്രിയുടെ നവോത്ഥാന വാശി നടപ്പിലാക്കുക ആണ് ചെയ്തത്. അജണ്ട നടപ്പാക്കാന്‍ മുഖ്യമന്ത്രി തരം താണ നടപടി സ്വീകരിച്ചു എന്നും വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല 11. ബി.ജെ.പിക്ക് കലാപം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ വഴിയൊരുക്കി. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ദുര്‍വാശിയാണ് നടപ്പിലായത്. ആക്ടിവിസ്റ്റുകളെ മലകയറ്റാന്‍ കണ്ണൂരില്‍ നിന്നുള്ള സി.പി.എം അനുഭാവികളായ പൊലീസുകാരെ നിയോഗിച്ചെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം. വനിതാ മതിലിന് എതിരെ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. മതിലില്‍ പങ്കെടുത്തത് 15 ലക്ഷത്തില്‍ താഴെ മാത്രം ആളുകളെന്നും ചെന്നിത്തല
|