josewin

മാനന്തവാടി: കാരക്കമല വെള്ളരിമല പാത്തികുന്നേൽ ഷിനോജ്- ഷീജ ദമ്പതികളുടെ മക്കളായ ജോസ്‌വിൻ(15),ജെസ്‌വിൻ (12 ) എന്നിവർ കുളത്തിൽ മുങ്ങിമരിച്ചു.വീടിനടുത്തെ കുളത്തിൽ ചങ്ങാടമുണ്ടാക്കി കളിക്കുന്നതിനിടെയാണ് അപകടം . വിവരം ഇളയ സഹേദരൻ ക്രിസ്റ്റി വീട്ടിൽ വന്ന് പറയുകയായിരുന്നു.ഉടൻതന്നെ ഇരുവരെയും കുളത്തിൽ നിന്ന് പുറത്തെടുത്ത് ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ജോസ്‌വിൻ ദ്വാരക സേക്രട്ട് ഹാർട്ട് സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥിയാണ്.ജെസ്‌വിൻ ദ്വാരക എ.യു.പി സ്‌കൂളിലെ ആറാംതരം വിദ്യാർത്ഥിയും. മാനന്തവാടി എസ്.ബി.ഐ ബാങ്കിലെ താൽക്കാലിക ജീവനക്കാരനാണ് ഷിനോജ്.