ബെയ്ജിംഗ്: ഭൂമിക്ക് അറിയാത്ത ചന്ദ്രന്റെ പുതിയ മുഖം ചൈന കണ്ടെത്തി. ചന്ദ്രന്റെ മറുവശത്ത് ചാങ് 4 എന്ന പര്യവേക്ഷണ വാഹനമിറക്കിയാണ് ചൈന ചരിത്രം സൃഷ്ടിച്ചത്. ബെയ്ജിംഗ് സമയം വ്യാഴാഴ്ച രാവിലെ 10.26-ന് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്കെൻ ബേസിനിലാണ് ചാങ് ഇറങ്ങിയത്. ചന്ദ്രന്റെ മറുഭാഗത്തിന്റെ ഏറ്റവും അടുത്തു നിന്നുകൊണ്ടുള്ള ചിത്രവും ചാങ് പകർത്തി. ആദ്യമായാണ് ഭൂമിയിൽ നിന്നു കാണാൻ സാധിക്കാത്ത ചന്ദ്രന്റെ മറുവശത്ത് ഒരു പേടകം ഇറക്കുന്നത്. ചൈനയുടെ വരാനിരിക്കുന്ന ചാന്ദ്ര പര്യവേക്ഷണ പദ്ധതികളിൽ ഒന്നാണ് ചാങ്- 4.
ചന്ദ്രന്റെ മറുപാതി
ചന്ദ്രന്റെയും ഭൂമിയുടെയും ഭ്രമണ സമയത്തിലുള്ള വ്യത്യാസം കാരണം ഒരിക്കലും ഭൂമിക്ക് അഭിമുഖമായി വരാത്ത ഭാഗമാണിത്. ഭൂമി സ്വയം ഭ്രമണം ചെയ്യാൻ 24 മണിക്കൂർ സമയമെടുക്കുമ്പോൾ ചന്ദ്രന്‍ ഭ്രമണം ചെയ്യാൻ 27.3 ദിവസം വേണം. ഈ വത്യാസം കാരണം ചന്ദ്രന്റെ ഒരു ഭാഗം ഭൂമിയിൽ നിന്ന് ഒരിക്കലും കാണാൻ സാധിക്കില്ല.
ചാങിന് കണ്ടെത്താനുള്ളത്
ഡിസംബർ എട്ടിന് സിൻച്വാനിലെ ഷിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്നാണ് ചാങ്- 4 വിക്ഷേപിച്ചത്. നാല് ദിവസങ്ങൾക്ക് ശേഷം ഭ്രമണ പഥത്തിലെത്തി.
ആദ്യ ലൂണാർ ലോ ഫ്രീക്വൻസി റേഡിയോ ആസ്‌ട്രോണമി പരീക്ഷണം
ഗുരുത്വാകർഷണം കുറഞ്ഞ അന്തരീക്ഷത്തിൽ സസ്യങ്ങൾ വളരുമോ
ജലവും മറ്റ് വിഭവങ്ങളും ഉണ്ടോ?