rajeesha-vijayan-

രജിഷ വിജയന്റെ മേക്കോവറിലൂടെ ശ്രദ്ധ നേടിയ ജൂൺ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അനുരാഗകരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരം നേടിയ രജീഷ വിജയൻ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഹമ്മദ് കബീറാണ്. ചിത്രത്തിലെ മിന്നി മിന്നി എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിലെ കഥാപാത്രത്തിന്റെ പൂർണതയ്ക്കായി രജിഷ തന്റെ നീളമുള്ള മുടി മുറിക്കുകയും ഒൻപത് കിലോയോളം ഭാരം കുറയ്ക്കുകയും ചെയ്തു.

ജോജു ജോർജ്, അശ്വതി എന്നിവർക്കൊപ്പമുള്ള രജിഷയുടെ പ്രാർത്ഥനാരംഗമാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്. ചിത്രം എല്ലാ പെൺകുട്ടികൾക്കുമായാണ് സമർപ്പിച്ചിരിക്കുന്നത്. ഫ്രെബുവരി ഒന്നിന് ജൂൺ തിയേറ്റുകളിൽ എത്തും.