ന്യൂഡൽഹി: യുദ്ധക്കെടുതിയിൽ വലയുന്ന അഫ്ഗാനിസ്ഥാന്റെ വികസന പ്രവർത്തനങ്ങളിലെ ഇന്ത്യൻ ഇടപെടലിനെ കളിയാക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇന്ത്യ മറുപടി നൽകി. അഫ്ഗാനിസ്ഥാനിൽ ലൈബ്രറി നിർമ്മാണത്തിനായി ഇന്ത്യ നിക്ഷേപം നടത്തിയതിനെയാണ് ട്രംപ് പരിഹസിച്ചത്. അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിന് രാജ്യങ്ങൾ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ട്രംപിന്റെ ആക്ഷേപം.
ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നല്ല സൗഹൃദത്തിലാണ്. എന്നാൽ അഫ്ഗാനിസ്ഥാനിൽ ലൈബ്രറിയുണ്ടാക്കി എന്ന് അദ്ദേഹം ഇടയ്ക്കിടെ പറയാറുണ്ട്. ലൈബ്രറിയോ! അഫ്ഗാനിസ്ഥാനിൽ ലൈബ്രറി കൊണ്ട് എന്ത് ഉപയോഗം.
-ട്രംപ്
ജനജീവിതത്തിൽ മാറ്റം വരുത്തിക്കൊണ്ടും വികസന സഹായങ്ങൾ നൽകാമെന്ന് ഇന്ത്യ അടിയുറച്ച് വിശ്വസിക്കുന്നു. കൃത്യമായ ആവശ്യങ്ങൾ മുൻനിറുത്തിയാണ് ഇന്ത്യ-അഫ്ഗാൻ സൗഹൃദം കെട്ടിപ്പടുത്തിരിക്കുന്നത്. അവിടുത്തെ ജനജീവിതെ മെച്ചപ്പെടുത്താൻ ഇന്ത്യ ആഗ്രഹിക്കുന്നു.
- ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങൾ