1. സംസ്ഥാനത്ത് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടായ വ്യാപക അക്രമങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ പി.സദാശിവം. സംഭവത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് തേടി. സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്ന് ഗവര്‍ണര്‍. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു 2. ഹര്‍ത്താലില്‍ സംസ്ഥാനത്ത് ഉടലെടുത്തത് വ്യാപക ആക്രമം. ഹര്‍ത്താലിനിടെ ഉണ്ടായ ആക്രമണത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് ലക്ഷകണക്കിന് രൂപയുടെ നഷ്ടം ഉണ്ടായി എന്ന് എം.ഡി ടോമിന്‍ തച്ചങ്കരി. പ്രതിഷേധക്കാര്‍ അടിച്ച തകര്‍ത്തത് 57 ബസുകള്‍. യാത്രക്കാരുമായി വിമാനത്താവളങ്ങളിലേക്ക് പോയ എ.സി ബസുകള്‍ കോഴിക്കോട്ടും നെടുമ്പാശേരിയിലും കല്ലെറിഞ്ഞ് തകര്‍ത്തു 3. നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി എന്ത് നേട്ടമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് ലഭിക്കുക എന്ന് എം.ഡിയുടെ ചോദ്യം. കെ.എസ്.ആര്‍.ടി.സിയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണം എന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ആവശ്യപ്പെട്ടിരുന്നു. കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്ന നഷ്ടം ഈ നാടിന്റെയും ജനങ്ങളുടെയും നഷ്ടമെന്നും ടോമിന്‍ തച്ചങ്കേരി 4. ഹര്‍ത്താലിനിടെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ നടത്തിയ ആക്രമണത്തില്‍ നിന്ന് തടിയൂരാന്‍ ബി.ജെ.പി. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണത്തില്‍ മാപ്പ് പറയുന്നു എന്ന് വി.മുരളീധരന്‍. സംസ്ഥാനത്തെ ജനരോഷം സംഘപരിവാര്‍ അക്രമമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു എന്നും ആരോപണം. ബി.ജെ.പി ക്ഷമ ചോദിച്ചത് ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും സംഘ് പരിവാര്‍ സംഘടനകളും ഇന്ന് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനങ്ങള്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ബഹിഷ്‌കരിച്ചതിന് പിന്നാലെ
5. ശബരിമല കര്‍മ സമിതിയും ബി.ജെ.പിയും സംസ്ഥാനത്ത് ഉടനീളം മാദ്ധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുക ആണെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് പറഞ്ഞിരുന്നു. സമര മുഖത്ത് റിപ്പോര്‍ട്ടിംഗിന് എത്തുന്നവരെ വളഞ്ഞിട്ട് അസഭ്യം പറയുന്നതും കല്ലെറിഞ്ഞ് ഓടിക്കുന്നതും അംഗീകരിക്കാന്‍ ആവില്ല. മറ്റ് ജില്ലകളിലും ബഹിഷ്‌കരണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും പത്ര പ്രവര്‍ത്തക യൂണിയന്‍ അറിയിച്ചു 6. പാലക്കാട് വീണ്ടും സംഘര്‍ഷം രൂക്ഷം. ഹര്‍ത്താലില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി പാര്‍ട്ടി ഓഫിസുകള്‍ ആക്രമച്ചതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമാധാനപരമായി ആരംഭിച്ച മാര്‍ച്ച് ബി.ജെ.പി ഓഫീസിന് മുന്നില്‍ എത്തിയതോടെ അക്രമാസക്തമായി. എല്‍.ഡി.എഫ്- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ് രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി. 7. ബി.ജെ.പി ഓഫീസില്‍ പ്രവര്‍ത്തകര്‍ സംഘടിച്ച് നില്‍ക്കുന്നു. മാര്‍ച്ചിന് നേരെ പൊലീസ് രണ്ട് തവണ ഗ്രനേഡ് പ്രയോഗിച്ചു. സംഭവത്തില്‍ നിലവില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. സംസ്ഥാനത്ത് ഉണ്ടായത് ആസൂത്രിത ആക്രമണം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പി നടത്തുന്നത് ജനങ്ങള്‍ക്ക് എതിരായ യുദ്ധം. ഹര്‍ത്താലില്‍ സി.പി.എമ്മിന്റെ 20 ഓഫീസുകള്‍ തകര്‍ത്തു. ഇന്നത്തെ അക്രമസംഭവങ്ങള്‍ കാണിക്കുന്നത് ബി.ജെ.പി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്ന അവസ്ഥ 8. യുവതീ പ്രവേശനം ആചാര ലംഘനമല്ല. ബി.ജെ.പിയും ആര്‍.എസ്.എസും സ്ത്രീകളെ പേടിച്ച് തുടങ്ങി. ബി.ജെ.പി ഇളക്കി വിട്ട വര്‍ഗീയ ഭ്രാന്ത് അവര്‍ക്ക് എതിരെ തിരിയുന്നു. നട അടയ്ക്കലും തുറക്കലും ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. ഈ ഘട്ടങ്ങളിലൂടെ ആണ് അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം സാധ്യമായത്. തന്ത്രിയെ ന്യായീകരിച്ച ചെന്നിത്തലയുടെ നടപടി കോണ്‍ഗ്രസ് പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും കോടിയേരിയുടെ വിമര്‍ശനം. 9. ഹര്‍ത്താലിനിടെ അക്രമം നടത്തുന്നത് തടയാന്‍ മുന്‍ ഒരുക്കവുമായി പൊലീസ്. അക്രമം നടത്തിയതിന് ഇതുവരെ അറസ്റ്റ് ചെയ്തത് 266 പേരെ. 334 പേരെ കരുതല്‍ തടങ്കലില്‍ എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അക്രമം കാട്ടിയവരെ അറസ്റ്റ് ചെയ്യാന്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. അക്രമികളെ കണ്ടെത്താന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പ്രത്യേക സംഘവും രംഗത്ത് 10. അക്രമം നടത്തിയ ശേഷം ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും കടന്നവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചുകള്‍ നടപടി എടുക്കും. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കും. അക്രിമകള്‍ എന്ന് സംശയിക്കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധന നടത്താനും തീരുമാനം. ഇവരുടെ വീടുകളിലും റെയ്ഡ് നടത്തും 11. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കും എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇതിന് എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമണങ്ങള്‍ വളെര ഗൗരവത്തോടെ കണക്കാക്കി നടപടി എടുക്കും. ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്റലിജന്‍സ് വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട് 12. പന്തളത്ത് അയ്യപ്പ കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം കാരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയുടെ മുന്‍ഭാഗത്തും മധ്യഭാഗത്തും ഏറ്റ മുറിവ് മരണത്തിന് കാരണം ആയേക്കാം. തലയോട്ടിയില്‍ ആഴത്തിലുള്ള ഒന്നിലധികം മുറിവുകള്‍ ഉണ്ട് എന്നും ഡോക്ടര്‍മാര്‍. ഹൃദ്രോഗി ആണെങ്കിലും ഇതാണ് മരണ കാരണം എന്ന് ഉറപ്പിക്കാന്‍ ആവില്ല. കൂടുതല്‍ കാര്യങ്ങള്‍ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ ലഭ്യമാവുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ 13. ഇന്നലെ പന്തളത്ത് ഉണ്ടായ പ്രതിഷേധ പ്രകടനത്തിനിടെ പരിക്കേറ്റ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് ഹൃദയാഘാതം മൂലം ആണെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇത് തെറ്റെന്ന് തെളിയിക്കുന്നത് ആണ് ഇപ്പോള്‍ പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
|