കൊച്ചി: അഞ്ഞൂറിലേറെ ബ്രാൻഡുകൾക്ക് 50 ശതമാനം വിലക്കുറവുമായി ലുലു മാളിൽ 'ലുലു ഓൺ സെയിൽ" ഇന്നു മുതൽ ആറുവരെ നടക്കും. ഉപഭോക്താക്കൾക്ക് ബ്രാൻഡഡ് വസ്‌ത്രങ്ങൾ, ഫാഷൻ ആക്‌സസറീസ്, ബാഗുകൾ, ഫുട്‌വെയറുകൾ, സ്‌പോർട്‌സ് വെയറുകൾ, ഹോം ആൻഡ് ഡെക്കോർ, ഗിഫ്‌റ്റുകൾ, ഇലക്‌ട്രോണിക്‌സ്, ആഭരണങ്ങൾ, വാച്ചുകൾ, ഭക്ഷണ പദാർത്ഥങ്ങൾ, വ്യത്യസ്‌ത സേവനങ്ങൾ തുടങ്ങിയവ ഈ ഓഫറിലൂടെ കുറഞ്ഞ വിലയ്‌ക്ക് സ്വന്തമാക്കാം.
ലുലു ഫാഷൻ സ്‌റ്റോർ, ലുലു കണക്‌ട്, ലുലു ഹൈപ്പർ മാർക്കറ്റ്, ആക്‌സസറൈസ്, സ്‌പ്ലാഷ്, ആന്റ്, ജാക്ക് ആൻഡ് ജോൺസ്, വെറോമോഡ, ടോമി ഹിൾഫിഗർ, യുസിബി, പ്യൂമ, ലീ, റാംഗ്‌ളർ, ലിവൈസ്, ഫോർ എവർ ന്യൂ, പെപെ തുടങ്ങിയ ദേശീയ - അന്തർദേശീയ ബ്രാൻഡുകൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. മാളിലെ എന്റർടെയ്‌ൻമെന്റ് സോണായ സ്‌പാർക്കീസിൽ കുട്ടികൾക്ക് 2,000 രൂപയുടെ റൈഡുകളും ഗെയിമുകളും ആയിരം രൂപയ്ക്ക് ആസ്വദിക്കാം. ജനുവരി ആറുവരെ ലുലു മാൾ രാവിലെ എട്ടു മുതൽ രാത്രി 12വരെ പ്രവർത്തിക്കും.