ന്യൂഡൽഹി: നികുതിയനത്തിൽ കൂടുതൽ വരുമാനം ലക്ഷ്യമിട്ട് നടപ്പാക്കിയ ദീർഘകാല മൂലധന നേട്ട നികുതി (എൽ.ടി.സി.ജി) പ്രാബല്യത്തിൽ കൊണ്ടുവന്ന ആദ്യവർഷം തന്നെ കേന്ദ്രസർക്കാരിന് നൽകിയത് നിരാശ. ബോംബെ ഓഹരി വിപണിയിലെ 1,058 ഓഹരികളിൽ 862 ഓഹരികളും എൽ.ടി.സി.ജി നികുതി ഒടുക്കാനാവാത്ത വിധം 2018ൽ നഷ്‌ടത്തിലേക്ക് വീണത് സർക്കാരിന് തിരിച്ചടിയായി. ബാക്കിയുള്ള 20 ശതമാനം വരുന്ന ഓഹരികൾ ഒടുക്കിയതാകട്ടെ തുച്‌ഛമായ നികുതി മാത്രം!
നടപ്പു സാമ്പത്തിക വർഷത്തെ ബഡ്‌ജറ്രിലാണ് ദീർഘകാല മൂലധന നേട്ട നികുതി (എൽ.ടി.സി.ജി) കേന്ദ്ര സർക്കാർ വീണ്ടും കൊണ്ടുവന്നത്. നിക്ഷേപകൻ 12മാസത്തിലധികം കൈവശം വച്ചിരിക്കുന്ന ഓഹരികൾ വിറ്രഴിക്കുമ്പോൾ പത്തു ശതമാനവും 12 മാസത്തിൽ താഴെ കൈവശം വച്ച ഓഹരികൾ വില്‌ക്കുമ്പോൾ 15 ശതമാനവുമാണ് നികുതി.