2000-currency-

ന്യൂഡൽഹി : റിസർവ് ബാങ്ക് 2000 രൂപ നോട്ടിന്റെ അച്ചടി നിറുത്തി വച്ചതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ധനകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നാണ് വിവരം ലഭിച്ചതെന്നാണ് റിപ്പോർട്ട്.

കള്ളപ്പണം വെളുപ്പിക്കുന്നതിനും, നികുതി വെട്ടിക്കാനുമെല്ലാം 2000 രൂപ നോട്ടുകൾ വൻതോതിൽ ഉപയോഗിക്കുന്നു എന്ന വിവരത്തതെുടർന്നാണ് ച്ചടി നിറുത്തിവച്ചിരിക്കുന്നത് എന്നാണ് സൂചന. എന്നാൽ 2000 രൂപയുടെ നോട്ട് അസാധുവാക്കിയെന്ന് ഇതിന് അർത്ഥമില്ലെന്ന് റിപ്പോർട്ട് പറയുന്നു.

നേരത്തെ 2000 രൂപയുടെ നോട്ട് അസാധുവാക്കുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാൽ അത്തരമൊരു നീക്കം ഉണ്ടാവില്ലെന്നും 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

2006 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 2000 രൂപ നോട്ട് നിലവിൽ വന്നത്.