ന്യൂഡൽഹി: ടെലികോം കമ്പനിയായ വൊഡാഫോൺ ഐഡിയയിൽ നിന്ന് 73.6 ലക്ഷം വരിക്കാർ ഒക്‌ടോബറിൽ കൂടൊഴിഞ്ഞ് പോയെന്ന് ടെലികോം റെഗുലേറ്ററി ആൻഡ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായ്) റിപ്പോർട്ട് വ്യക്തമാക്കി. ജൂലായിലും സെപ്‌തംബറിലും വൊഡാഫോണും ഐഡിയയും സംയുക്തമായി കുറിച്ച നഷ്‌ടത്തേക്കാൾ കൂടുതലാണിത്.
ഒക്‌ടോബറിൽ മൊബൈൽ നമ്പർ പോർട്ട് ചെയ്യാനുള്ള അപേക്ഷകൾ കുത്തനെ ഇടിഞ്ഞെന്നും ട്രായിയുടെ റിപ്പോർട്ടിലുണ്ട്. സെപ്‌തംബറിൽ 50.2 ലക്ഷം പേർ മൊബൈൽ നമ്പർ പോർട്ടബിലിറ്റി സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നു. ഒക്‌ടോബറിൽ ഇത് 30.2 ലക്ഷമായി കുറഞ്ഞു.