ആലപ്പുഴ: ഹർത്താൽ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജിൽ രോഗികൾക്ക് പൊതിച്ചോറുമായി പോയ വാഹനത്തിന് നേരെ ആർ.എസ്.എസ് ആക്രമണം. അന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. പൊതിച്ചോറുമായി പോയ ഡി.വൈ.എഫ്.ഐ ചെന്നിത്തല മേഖല കമ്മിറ്റിയുടെ വാഹനം ആർ.എസ്.എസുകാർ തല്ലിതകർക്കുകയായിരുന്നു.
ഡി.വൈ.എഫ്.ഐ വിവിധ വീടുകളിൽ നിന്ന് ശേഖരിച്ച പൊതിച്ചോറുകൾ വാഹനത്തിൽ കയറ്റുമ്പോളായിരുന്നു ആക്രമണം. ചെറുകോൽ ആശ്രമത്തിന് സമീപത്ത് വച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. ആർ.എസ്.എസ്-ബി.ജെ.പി സംഘം വാഹനം തടഞ്ഞ് നിർത്തി പൊതിച്ചോറുകൾ വലിച്ചെറിഞ്ഞു. ആർ.എസ്.എസ് ആക്രമണത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനും സി.പി.എം ചെറുകോൽ ബ്രാഞ്ച് സെക്രട്ടറിയുമായ പൂങ്കാവനം സെബാസ്റ്റ്യൻ, പ്രവർത്തകരായ അനീഷ്, കാരാവള്ളിൽ രാഹുൽ എന്നിവർക്ക് മർദ്ദനമേറ്റു.
കാരാഴ്മ പ്രവീണിന്റെ നേതൃത്വത്തിലുള്ള അമ്പതോളംആർ.എസ്.എസ് സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇവർ ആരോപിക്കുന്നു