sabarimala-

ശബരിമല : അയ്യപ്പദർശനത്തിനായി ശബരിമലയിൽ വീണ്ടും യുവതി എത്തി. ശ്രീലങ്കൻ സ്വദേശിനിയാണ് രാത്രി ഒമ്പതുമണിയോടെ ശബരിമലയിൽ എത്തിയത്. 47 വയസുകാരിയായ ശ്രീലങ്കൻ സ്വദേശിനിയാണ് 10 വയസിൽ താഴെയുള്ള മകളുമായി ദർശനത്തിനെത്തിയത്. ഇവർ പമ്പയിൽ നിന്ന് മരക്കൂട്ടം വരെ എത്തിയിരുന്നു. മരക്കൂട്ടം വരെ എത്തിയ ഇവരെ കണ്ട് സംശയം തോന്നിയ അയ്യപ്പഭക്തർ പ്രതിഷേധവുമായി സംഘടിച്ചു. തുടർന്ന് ഇവർ ദർശനം നടത്താൻ കഴിയാതെ മരക്കൂട്ടത്ത് നിന്ന് പമ്പയിലേക്ക് മടങ്ങുകയായിരുന്നു.

പാസ്‌പോർട്ട് പരിശോധിച്ച പൊലീസുകാർ ഇവർക്ക് 47 വയസാണ് എന്ന് തിരിച്ചറിഞ്ഞു. ഇവരുടെ ഗർഭാശയം നീക്കം ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ബിന്ദു,കനകദുർഗ്ഗ എന്നീ യുവതികൾ ശബരിമലദർശനം നടത്തിയിരുന്നു.