കറികൾക്ക് രുചി കൂട്ടുന്ന പ്രധാന ഇനമായ ഇഞ്ചി ഔഷധമൂല്യമുള്ളതുമാണ്. ആന്റിഓക്സിഡന്റുകളും ധാതുക്കളും ഇഞ്ചിയെ മികവുറ്റതാക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റുകൾ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തും. ഇഞ്ചിയിലുള്ള ജിഞ്ചെറോൾ എന്ന ആന്റി ഓക്സിഡന്റ് അണുബാധകൾ തടയും. ശരീരഭാരം കുറയ്ക്കാൻ ഇഞ്ചി ഉത്തമമാണ്. ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളയാൻ ഇതിന് ശേഷിയുണ്ട്. രാവിലെ ഇഞ്ചിയുടെ നീര് ചെറുചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് അമിതവിശപ്പിനെ തടയും. ഇഞ്ചി ചതച്ചെടുത്ത നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് എല്ലാവിധ ദഹനപ്രശ്നങ്ങൾക്കും ഉത്തമ പ്രതിവിധിയാണ്.
മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കാനും ഇഞ്ചി സഹായിക്കും. സഹായകം. കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഇഞ്ചി ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. ഗർഭകാലത്തെ രാവിലെയുള്ള തലകറക്കം ഛർദ്ദി എന്നിവ ഒഴിവാക്കാൻ ഉത്തമപ്രതിവിധിയാണ് ഇഞ്ചി. ഇഞ്ചിയിലുള്ള മൈഗ്രേയിൻ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇഞ്ചി ഊർജ്ജം പ്രദാനം ചെയ്യും, നെഞ്ചെരിച്ചിൽ ഇല്ലാതാക്കും.