aju-

ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് നടന്ന വ്യാപകമായ ആക്രമണത്തിനെതിരെ നടൻ അജുവർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിലവിൽ കേരളത്തിന്റ അവസ്ഥയും രാഷ്ട്രീയ സാഹചര്യവും വ്യക്തമാക്കുന്ന വീഡിയോ ആണ് അജു പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വീഡിയോ വൻ ചർച്ചയായി.

പ്രിയദർശൻ മോഹൻലാൽ ചിത്രമായ കാലാപാനിയിൽ നിന്നുള്ള രംഗമാണ് അജു വർഗീസ് പങ്കുവച്ചത്.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം പറയുന്ന കാലാപാനിയിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥനോട് മോഹൻലാൽ പറയുന്ന സംഭാഷണം കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്.

നിങ്ങൾ ഇന്ന് ഭരിക്കുന്ന ഒരു രാജ്യവും നാളെ സ്വാതന്ത്ര്യം കിട്ടിയാലും പുരോഗമിക്കാൻ പാടില്ല എന്ന ഫ്യൂഡൽ കോംപ്ലക്സ്. അതിനാണ് ഡിവൈഡ് ആൻഡ് റൂൾ എന്ന പോളിസിയുടെ പേരിൽ മതവൈരാഗ്യത്തിന്റെ വിത്തുകൾ ഇന്നേ പാകിയിട്ടുള്ളത്. പക്ഷേ, ഇന്ന് നിങ്ങൾ ഈ ചെയ്യുന്ന ദ്രോഹം നാളെ ഈ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയാലും ആളിപ്പടരും. അത് രാജ്യത്തെ നശിപ്പിക്കും. പക്ഷേ ഇന്ത്യയ്ക്ക് ഒരു മതമേ ഉള്ളൂ എന്ന് എല്ലാ ഇന്ത്യക്കാരും മനസിലാക്കുന്ന ഒരു ദിനം വരും. അതാണ് രാജ്യസ്നേഹം" അജു വർഗീസ് പങ്കുവെച്ച് ഈ സീൻ നിരവധി പേരാണ് ഷെയർ ചെയ്യുന്നത്.