ഹർത്താൽ ദിനത്തിൽ കൊച്ചി നഗരത്തിലൂടെ നടനും സംവിധായകനുമായ സൗബിൻ സാഹിറിന്റെ സൈക്കിൾ സവാരി. സൗബിൻ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ സൈക്കിൾ സവാരിയുടെ വിഡിയോ പോസ്റ്റ് ചെയ്തത്.
കുണ്ടന്നൂരിലെ സർവീസ് റോഡിലൂടെയാണ് താരം സൈക്കിളോടിച്ചത്. കൈ വിട്ട് സൈക്കിളോടിക്കുന്ന വിഡിയോയാണ് സൗബിൻ പോസ്റ്റ് ചെയ്തത്. മുഖം കാണിക്കാതെ നിഴലും സൈക്കിൾ ഹാൻഡിലും ഒപ്പം ചുറ്റുപാടും മാത്രം കാണിക്കുന്നതാണ് വിഡിയോ. ‘കൈ വിട്ട കളി’ അപകടമാണെന്നും സൂക്ഷിക്കണമെന്നുമൊക്കെ ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. ഹർത്താൽ ദിനത്തിലെ സൈക്കിൾ യാത്രയെ ചിലർ അഭിനന്ദിക്കുമുണ്ട്. സൗബിന്റെ ഏറ്റവും പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്സിന്റ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.