വിഴിഞ്ഞം: പതിവ്‌പോലെ ഇക്കുറിയും ഹർത്താൽ വിഴിഞ്ഞത്ത് സമാധാനപരമായി കടന്ന് പോയി. ഹർത്താൽ തലസ്ഥാന ജില്ലയുടെ പലഭാഗങ്ങളിലും തെരുവ് യുദ്ധത്തിൽ വരെ കാര്യങ്ങൾ എത്തിയപ്പോഴാണ് കടകൾ തുറന്നു പ്രവർത്തിച്ച് വിഴിഞ്ഞം മാതൃകയായത്. അതെസമയം ഹർത്താൽ ദിനത്തിൽ വിഴിഞ്ഞത്തിന് സന്തോഷിക്കാൻ കൂറ്റൻ കട്ട കൊമ്പൻ മത്സ്യവും ലഭിച്ചു. മത്സ്യ ബന്ധന തുറമുഖത്ത് ഇന്നലെ കിട്ടിയ കൂറ്റൻ കട്ട കൊമ്പൻ മത്സ്യം തീരത്തെത്തിയവർക്ക് കൗതുകമായത്. മുന്നൂറ് കിലോയിലധികം ഭാരം വരുന്ന കട്ടകൊമ്പൻ മത്സ്യമാണ് തങ്ങൽ ബോട്ടിൽ ലഭിച്ചത്. ഹർത്താൽ ദിനത്തിൽ തീരത്ത് മത്സ്യം വാങ്ങുന്നതിന് വൻ തിരക്കായിരുന്നു. ഈ സമയത്താണ് കടലമ്മ കനിഞ്ഞ കൂറ്റൻ കട്ടകൊമ്പനുമായി ബോട്ടടുപ്പിച്ചത്. 5000 രൂപയ്ക്ക് ഇത് ലേലത്തിൽ വിറ്റു.