തിരുവനന്തപുരം: ശബരിമലയിൽ ഇനിയും കൂടുതൽ യുവതികളെ എത്തിക്കുമെന്ന പ്രഖ്യാപനവുമായി നവേത്ഥാന കേരളം കൂട്ടായ്മ. അടുത്ത ആഴ്ചയിൽ രണ്ട് യുവതികളെ സന്നിധാനത്ത് എത്തിക്കുമെന്നാണ് കൂട്ടായ്മയുടെ സംഘാടകൻ ശ്രേയസ് കുമാർ പറഞ്ഞത്.ശബരിമലയിൽ ആദ്യമായി ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും പിന്തുണ നൽകിയതും നവോത്ഥാന കേരളം കൂട്ടായ്മയായിരുന്നു.
ജനുവരി രണ്ടിനായിരുന്നു സന്നിധാനത്ത് യുവതികൾ ദർശനം നടത്തിയത്. ഇതിന് പിന്നാലെ കർമ്മസേന നടത്തിയ ഹർത്താലിൽ വ്യാപക സംഘർഷങ്ങളാണ് സംസ്ഥാനത്താകെ നടന്നത്. സംഘർഷങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത അവസ്ഥയിലാണ് പുതിയ പ്രഖ്യാപനവുമായി നവോത്ഥാന കേരളം കൂട്ടായ്മ മുന്നോട്ട് വന്നിരിക്കുന്നത്. ശബരിമലയിൽ അക്രമ സാദ്ധ്യതകൾ മുൻനിർത്തി വൻ സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.