murali-gopi

കേരളത്തിലെ നിലവിലെ സംഭവ വികാസങ്ങളെ ട്രോളി നടൻ മുരളി ഗോപി. തെലുങ്ക് സൂപ്പർതാരം ബാലകൃഷ്‌ണയുടെ സിനിമാ ഡയലോഗ് ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌തു കൊണ്ടാണ് മുരളിയുടെ പരിഹാസം. കേരളത്തിൽ ഇപ്പോൾ തമ്മിലടിക്കുന്ന രണ്ട് പക്ഷങ്ങളും ഒരേസ്വരത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് ഇതാണ് എന്ന കുറിപ്പും വീഡിയോക്കൊപ്പം താരം ചേർത്തിട്ടുണ്ട്.

ശബരിമലയിലെ യുവതീ പ്രവേശനത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടന്ന ഹർത്താലിൽ കനത്ത നാശനഷ്‌ടമാണ് സംസ്ഥാനത്തുടനീളം ഉണ്ടായത്. നിരവധി ആർ.എസ്.എസ് ബി.ജെ.പി പ്രവർത്തകർക്കും സി.പി.എമ്മുകാർക്കും സംഘട്ടനത്തിൽ പരിക്കേറ്റു. ഇരുഭാഗത്തുമുള്ള പ്രവർത്തകരുടെ വീടുകളും വ്യാപകമായി ആക്രമിക്കപ്പെട്ടു. നൂറിലധികം കെ.എസ്.ആർ.ടി.സി ബസുകൾകളും അക്രമികൾ കല്ലെറിഞ്ഞ് തകർത്തു.

കണ്ണൂർ, തലശ്ശേരി, വളപട്ടണം,പയ്യന്നൂർ കുടിയാന്മല, തളിപ്പറമ്പ് സ്റ്റേഷനുകളിലാണ് കൂടുതൽ കേസുകളുള്ളത്. ഇതിൽ കണ്ണൂർ പൊലീസ് സബ്ഡിവിഷനിൽ വിവിധ കേസുകളിൽപെട്ട 52 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. 23പേരെ കോടതി റിമാന്റ് ചെയ്‌തു.