police

മുസഫർനഗർ: ഫേസ്ബുക്ക് സുഹൃത്തും സഹോദരങ്ങളും യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ ഷംലി ജില്ലയിലാണ് സംഭവം. 23കാരിയായ യുവതിയാണ് കൂട്ടമായ ബലാത്സംഗത്തിന് ഇരയായത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പ്രതി സോനു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മുറിയിലെത്തിയ യുവതിയെ സോനുവും സഹോദരങ്ങളും ചേർന്ന് ക്രൂമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തുകയും പിന്നീട് യുവതിയോട് വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി വിവാഹാഭ്യാർത്ഥന നടത്തുകയുമായിരുന്നു​- പൊലീസ് വ്യക്തമാക്കി. യുവതിയുടെ പരാതിയെ തുടർന്ന് സോനുവിനും പത്ത് കുടുംബാംഗങ്ങൾക്കും എതിരെ വിവിധ വകുപ്പുകളിൽ പൊലീസ് നടപടി സ്വീകരിച്ചിരിക്കുകയാണ്.