കൊച്ചി: ഐസ്ക്രീം പാർലർ കേസിൽ പി.കെ കുഞ്ഞാലിക്കുട്ടിക്ക് കുരുക്കുമായി വി.എസ് അച്യുതാനന്ദൻ ഹൈക്കോടതിയിൽ. കീഴ്ക്കോടതി വിധിക്കെതിരെ പി.കെ.കുഞ്ഞാലിക്കുട്ടിയെയും വ്യവസായിയായ റൗഫിനെയും കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടാണ് വി.എസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. റൗഫിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് കീഴ്കോടതി കേസ് എഴുതി തള്ളിയിരുന്നു.
ഐസ്ക്രീം പാർലർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദൻ നൽകിയ ഹർജി മുൻപ് സുപ്രീംകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ വീണ്ടും കീഴ്ക്കോടതിയെ സമീപിക്കുകയായിരുന്നു വി.എസ്. എന്നാൽ റൗഫിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കീഴ്ക്കോടതിയും കേസ് തള്ളുകയായിരുന്നു.