kaumudy-news-headlines

1. അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി ഈ മാസം 10 മുതല്‍ വാദം കേള്‍ക്കും.

ഏത് ബെഞ്ച് വാദം കേള്‍ക്കണം എന്നതില്‍ 10ന് മുന്‍പ് തീരുമാനം എടുക്കും. അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിനും രാംലല്ല വിരാജ് മന്നിനും നിര്‍മോഹി അഖാഡക്കും വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീം കോടതിയില്‍ ഉള്ളത്. ഇതിനു പുറമെ, കേസ് നീട്ടികൊണ്ട് പോകുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികളും കോടതിയ്ക്ക് മുന്നില്‍ എത്തിയിരുന്നു 2. നേരത്തെ കേസില്‍ വാദം കേട്ട ബെഞ്ചിലെ അംഗമായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ആരെ ഉള്‍പ്പെടുത്തണം?. ബെഞ്ച് പൂര്‍ണമായും പുന സംഘടിപ്പിക്കേണ്ടതുണ്ടോ?. എന്നകാര്യങ്ങളിലും കോടതി തീരുമാനം എടുക്കും. 3. തുര്‍ച്ചയായി വാദം കേട്ട് കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെയും ആവശ്യം. ഇക്കാര്യം ഇരു സര്‍ക്കാരുകളും കോടതിയില്‍ ആവര്‍ത്തിച്ചു. ലോക്സഭ തിരെഞ്ഞെടുപ്പ് അടുത്തിരിക്കെ രാമക്ഷേത്ര വിഷയം രാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവമാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടു വരണമെന്ന ആവശ്യത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ നിരന്തരം സമ്മര്‍ദ്ദം തുടരുകയാണ്. 4. ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ ഉടലെടുത്ത പ്രതിഷേധങ്ങള്‍ അയവില്ലാതെ തുടരവെ, ബി.ജെ.പി നിലപാടില്‍ മലക്കം മറിഞ്ഞ് വി. മുരളീധരന്‍ എം.പി. ശബരിമലയില്‍ വിശ്വാസിയായ ഒരു സ്ത്രീ പ്രവേശിച്ചാല്‍ അവരെ കയറ്റുക എന്നത് സര്‍ക്കാരിന്റെയും പൊലീസിന്റെ കടമ എന്ന് പ്രതികരണം. എന്നാല്‍ ശബരിമലയില്‍ ഇപ്പോള്‍ സ്ത്രീകള്‍ എത്തിയത് അവരുടെ ഇഷ്ടപ്രകാരം അല്ല, പകരം പൊലീസുകാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ആണ് എന്നും ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വി. മുരളീധരന്‍ 5. വനിതാ മതിലും ഗൂഢാലോചന ആയിരുന്നോ എന്ന ചോദ്യത്തിന് വനിതാ മതിലില്‍ സ്ത്രീകള്‍ പങ്കെടുത്തത്, പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി എന്ന് മുരളീധരന്‍. ശബരിമലയില്‍ വരാന്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ട് എന്ന വാദം താന്‍ വിശ്വസിക്കില്ല. അങ്ങനെ ഉള്ളവര്‍ എല്ലാം അനാര്‍ക്കിസ്റ്റുകള്‍ ആണെന്നും ഒന്നിലും അവര്‍ക്ക് വിശ്വാസം ഇല്ലെന്നും എം.പിയുടെ ആരോപണം 6. സംഘ്പരിവാര്‍ ഹര്‍ത്താലില്‍ അക്രമികളെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അക്രമികളുടെ ലിസ്റ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് നേരത്തേ നല്‍കിയിട്ടും ജില്ലാ പൊലീസ് മേധാവിമാര്‍ വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജില്ലാ പൊലീസ് മേധാവിമാരെ സംസ്ഥാന പൊലീസ് മേധാവി വിമര്‍ശിച്ചത്. 7. മുന്‍കരുതല്‍ അറസ്റ്റുകളില്‍ വീഴ്ത ഉണ്ടായാല്‍ നടപടി ഉണ്ടാകും എന്ന് മുന്നറിയിപ്പ്. ആക്രമണ സാധ്യത മുന്നില്‍ കണ്ട് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കണം എന്നും ഡി.ജി.പി. അതിനിടെ, യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട തെരുവ് യുദ്ധങ്ങള്‍ക്ക് ഇനിയും അയവില്ല. മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ.ശശികുമാറിന്റെ വീടിന് നേരെ ബോംബേറ്. കോഴിക്കോട് പേരാമ്പ്ര കല്ലോടുള്ള വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞു. പേരാമ്പ്ര പൊലീസ് കേസെടുത്തു 8. സംസ്ഥാനത്ത് ഉണ്ടായ അക്രമങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക പദ്ധതിയുമായി പൊലീസ് രംഗത്ത് എത്തിയിരുന്നു. പൊതുമുതലുകള്‍ നശിപ്പിച്ചവരെയും സമൂഹ മാദ്ധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന രീതിലുള്ള പ്രചരണങ്ങള്‍ നടത്തിയവരേയും കസ്റ്റഡിയില്‍ എടുക്കാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരിലാണ് പദ്ധതി. സംസ്ഥാനത്തെ ക്രമസമാധാന നില കൂടുതല്‍ വഷളാകാതിരിക്കാനാണ് ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ഓപ്പറേഷന്‍. അക്രമികളുടെ ഫോണ്‍ പിടിച്ചെടുക്കുകയും ആയുധ ശേഖരം ഉണ്ടോയെന്ന് അറിയാനായി വീടുകളില്‍ പരിശോധന നടത്തുകയും വേണമെന്നാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം 9. സംസ്ഥാനത്ത് കലാപം സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിജാഗ്രതാ മുന്നറിയിപ്പ് ആവര്‍ത്തിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ശബരിമലയുമായി ബന്ധപ്പെട്ട് കലാപമാണ് സംഘ്പരിവാര്‍ സംഘടനകളുടെ ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന കുറ്റപ്പെടുത്തലും പുതിയ റിപ്പോര്‍ട്ടിലുണ്ട്. സ്ഥിതി വിശേഷം ഗൗരവമായി കാണണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കൂടുതല്‍ സുരക്ഷ വേണം. പാര്‍ട്ടി ഓഫിസുകളും നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും ആക്രമിക്കപ്പെടാം എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം 10. പൊലീസ് സ്റ്റേഷനുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം ഉണ്ടാകും. മന്ത്രിമാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയുണ്ട്. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ആര്‍.എസ്.എസും ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും നടത്തുന്ന പ്രതിഷേധ സമരം നാടെങ്ങും കലാപം അഴിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കാര്യങ്ങള്‍ കൈവിട്ടു പോകാനുള്ള സാധ്യത തള്ളരുതെന്നും മുന്നറിയിപ്പുണ്ട്. 11. അക്രമസംഭവങ്ങളെ പിന്തുണച്ച് ബി.ജെ.പി ദേശീയ നേതാക്കളുടെ ഇടപെടല്‍ ഉണ്ടാകും. സമരവും അക്രമങ്ങളും ഒന്നോ രണ്ടോ ദിവസം കൊണ്ട് അവസാനിപ്പിക്കില്ല. കൃത്യമായ തിരക്കഥ അനുസരിച്ചാണ് കലാപം. അന്യ മതസ്ഥരുടെ സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായേക്കാം. പന്തളത്ത് മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ വഷളായേക്കാം എന്നും രഹസ്യാന്വേഷണ വിഭാഗം 12. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാക്കന്റെ രാജി അംഗീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മാക്കനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് രാജി എന്ന് വിലയിരുത്തല്‍ 13. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാക്കന്‍ മത്സരിക്കും എന്നും സൂചന ഉണ്ട്. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാലു വര്‍ഷം മുന്‍പാണ് അജയ് മാക്കന്‍ എത്തിയത്. ഡല്‍ഹിയില്‍ 15 വര്‍ഷത്തെ ഭരണം നഷ്ടമായ സമയം മാക്കന്‍ രാജി സന്നദ്ധത അറിയിമച്ചിരുന്നു എങ്കിലും നേതൃത്വം തുടരാന്‍ ആവശ്യപ്പെടുക ആയിരുന്നു