പത്തനംതിട്ട: അടൂരിൽ മൊബൈൽ കടയ്ക്ക് നേരെ നടന്ന ബോംബാക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇന്ന് 12 മണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ സംഘം ആക്രമണം നടത്തി കടന്നുകളയുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ നില ഗുരുതരമെല്ലെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ കടയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.