sp-office-march

കോട്ടയം: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.പി ഓഫീസിലേക്ക് നടത്തിയ മാർ‌ച്ചിൽ സംഘർഷം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിലാണ് സംഘർഷം. കോട്ടയം പത്താമുട്ടം പള്ളിയിൽ അഭയം തേടിയ കുടുംബങ്ങൾക്ക് നീതിലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് ലാത്തി വീശുകയായിരുന്നു. ഉമ്മൻചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പാണ് സംഘർഷം ഉണ്ടായത്. വാഹനം കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.