തിരുവനന്തപുരം: ബിന്ദുവിനും കനകദുർഗയ്‌ക്കും പിന്നാലെ ശ്രീലങ്കൻ വംശജ ശശികലയെ ശബരിമലയിലെത്തിച്ചതിന് പിന്നിൽ പൊലീസിന്റെ കൃത്യമായ ആസൂത്രണമെന്ന് സൂചന. പമ്പയിൽ നിന്നും ശശികല മലചവിട്ടാൻ തുടങ്ങിയത് മുതൽ മാദ്ധ്യമങ്ങളിൽ വാർത്തയാകാതെയും ഭക്തരുടെ കണ്ണിൽ പെടാതെയും ആയിരുന്നു പൊലീസിന്റെ നീക്കങ്ങൾ. ഇടയ്‌ക്ക് ഒരു ദൃശ്യമാദ്ധ്യമത്തിന്റെ പ്രതിനിധിയെ കണ്ട് ഭക്തരുടെ വേഷത്തിലുണ്ടായിരുന്ന രണ്ട് പേർ ഓടിയതും പൊലീസിന്റെ തന്ത്രമായിരുന്നുവെന്നും വിവരമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും അകമ്പടി പോയ പൊലീസുകാർക്കുമല്ലാതെ ഇതിനെക്കുറിച്ച് മറ്റാർക്കും വിവരവും ലഭിച്ചിരുന്നില്ല. എല്ലാം കഴിഞ്ഞപ്പോൾ സന്നിധാനത്തെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ജി ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവിയെയും മുഖ്യമന്ത്രിയെയും അറിയിച്ചെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.
രാത്രി 9.30ഓടെ പൊലീസ് സുരക്ഷയിൽ ശശികലയും ഭർത്താവ് ശരവണരാമനും അടങ്ങുന്ന സംഘം പമ്പയിൽ നിന്നും സന്നിധാനത്തേക്ക്
മരക്കൂട്ടത്തിൽ വച്ച് ഭക്തരുടെ പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ശശികലയുടെ കൂടെയുണ്ടായിരുന്ന പൊലീസ് സംഘം ദൗത്യം അവസാനിപ്പിച്ച് മടങ്ങുന്ന, മറ്റൊരു സംഘം സുരക്ഷ ഏറ്റെടുക്കുന്നു
സുരക്ഷയൊരുക്കാനായി സാധാരണ ഭക്തരെപ്പോലെ രണ്ട് പൊലീസുകാരും പിന്നാലെ മറ്റൊരു സംഘം പൊലീസുമുണ്ടായിരുന്നു
നടപ്പന്തലിൽ വച്ച് ഒരു ദൃശ്യമാദ്ധ്യമത്തിന്റെ പ്രതിനിധികൾ ദൃശ്യങ്ങൾ പകർത്തിയതോടെ കൂടെയുണ്ടായിരുന്ന രണ്ട് പേർ ഓടി. ഇത് മറ്റുള്ളവരുടെ ശ്രദ്ധതെറ്റിക്കാനാണെന്നാണ് സൂചന.
Read more... പ്രതിഷേധക്കാരെ വെട്ടിച്ച് മലചവിട്ടിയെങ്കിലും ബിന്ദുവിനും കനകദുർഗയ്‌ക്കും അയ്യപ്പനെ ദർശിക്കാനായില്ല!
11 മണിയോടെ ദർശനം നടത്തി ശശികലയും സംഘവും സന്നിധാനത്ത് നിന്നും ഇറങ്ങുന്നു. പതിനെട്ടാം പടി വഴി ഇവർ ദർശനം നടത്തിയെന്ന് ദൃക്‌സാക്ഷികളും സാക്ഷ്യപ്പെടുത്തുന്നു.
എന്നാൽ അരവണയും അപ്പവും വാങ്ങാൻ പോയ ഭർത്താവ് ശരവണരാമനെ മാദ്ധ്യമങ്ങൾ തിരിച്ചറിഞ്ഞതോടെ പ്രശ്‌നമായി. ഇതോടെ ശശികലയെ പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി
ദർശനം നടത്തിയെന്ന വിവരം സന്നിധാനത്ത് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ജി സംസ്ഥാന പൊലീസ് മേധാവിയെയും മുഖ്യമന്ത്രിയെയും അറിയിക്കുന്നു.
പിന്നീട് പൊലീസിന്റെ നിർദ്ദേശാനുസരണം ഭർത്താവിനൊപ്പം മലയിറങ്ങാതെ ശശികല സന്നിധാനത്തെ സുരക്ഷിതകേന്ദ്രത്തിൽ തങ്ങുന്നു.
പൊലീസിന്റെ സുരക്ഷയിൽ പുലർച്ചെയോടെ മലയിറക്കം, രാവിലെ പമ്പയിലെത്തി
മാദ്ധ്യമങ്ങളെ കണ്ട് തങ്ങൾ ദർശനം നടത്തിയില്ലെന്ന് പറഞ്ഞത് സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത്, ഇതും പൊലീസ് നിർദ്ദേശാനുസരണം.
ഉച്ചയോടെ ദൃശ്യമാദ്ധ്യമങ്ങളിലൂടെ ശശികല ദർശനം നടത്തുന്ന വീഡിയോ പുറത്ത് വന്നതോടെ പൊലീസ്, സർക്കാർ വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നു
അതേസമയം, ശശികല ശബരിമല ദർശനം നടത്തിയിട്ടില്ലെന്ന വാദവും ഉയരുന്നുണ്ട്.