snakemaster

കോട്ടയം ജില്ലയിലെ കൈതമറ്റം എന്ന സ്ഥലത്ത് നിന്ന് 2019 ലെ ആദ്യത്തെ കോൾ വാവയെ തേടിയെത്തി. ഉടൻ തന്നെ വാവ യാത്ര തിരിച്ചു. സ്ഥലത്ത് എത്തിയ വാവ കാണുന്നത് വൻ ജനക്കൂട്ടം. രണ്ട് മൂർഖൻ പാമ്പുകളെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. വീടിനോട് ചേർന്നാണ് പാമ്പിനെ കണ്ട മാളം. നല്ല പണിയാണ്,​ ഒത്തിരി മണ്ണ് മാറ്റിയാലേ പാമ്പിനെ പിടികൂടാൻ സാധിക്കൂ. നാല് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം വാവക്ക് എത്തുന്ന ആദ്യത്തെ കോൾ കൂടിയാണിത്. നല്ല ക്ഷീണിതനാണെങ്കിലും അതൊന്നും വകവയ്ക്കാതെ മണ്ണ് ഇടിച്ച് തുടങ്ങി. ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഒരു പാമ്പിനെ കണ്ടു. പക്ഷെ അതിനെ പിടികൂടുക പ്രയാസം. ഉളളിലേക്ക് വലിയ ഹോളാണ്. അവസാനം അതിന്റെ വാലിൽ തന്നെ പിടികിട്ടി. ഉഗ്രന്‍ ഒരു മൂർഖൻ.

ഇണ ചേരാൻ ഇരുന്ന പാമ്പാണ്. അതിനാൽ തന്നെ രണ്ടാമത്തെ പാമ്പും കാണും എന്ന് വാവ ഉറപ്പിച്ചു. ഉടൻ തന്നെ അടുത്ത പാമ്പിനായി തിരച്ചിൽ തുടങ്ങി. മണിക്കൂറുകൾ നീണ്ട തിരച്ചിൽ, നാല് മണിക്ക് തുടങ്ങിയതാണ്. രാത്രി ഏഴ് മണിയായിട്ടും കിട്ടിയില്ല. പക്ഷെ വാവ തിരച്ചിൽ നടത്തിക്കൊണ്ടിരുന്നു. എന്തായാലും ആ ശ്രമം വിജയിച്ചു. രണ്ടാമത്തെ മൂർഖനെയും കണ്ടു. നാട്ടുകാരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. രണ്ട് പാമ്പിനെയും ഒന്നിച്ച് കാണിക്കുന്ന സമയം നാട്ടുകാർ ശ്വാസം അടക്കിയാണ് കണ്ട് നിന്നത്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്‌.