vasuki-ias

തിരുവനന്തപുരം: വേറിട്ട ചിന്തകൾ കൊണ്ട് എന്നും ശ്രദ്ധേയയാണ് കെ.വാസുകി ഐ.എ.എസ്. കേരളം മറക്കാനാകാത്ത ദുരന്തത്തെ അഭിമുഖീകരിച്ചപ്പോൾ മികച്ച സംഘാടന മികവോടെ ദുരിതമുഖത്ത് മുന്നിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കാൻ തിരുവനന്തപുരം കളക്ടർ കൂടിയായ വാസുകി കാണിച്ച മികവ് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ അനുകരണീയമായ മറ്റൊരു മികച്ച ആശയം പങ്കുവയ്‌ക്കുകയാണ് കളക്‌ടർ.

വസ്‌ത്രങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്ന ആശയമാണ് കളക്‌ടർ തിരുവനന്തപുരം എന്ന ഫേസ്ബുക്ക് പേജിലൂടെ വാസുകി പങ്കുവച്ചത്. വേറൊരാൾ ഉപയോഗിച്ച സാരി വീണ്ടും ഉടുത്തെന്ന് കരുതി തനിക്ക് ഒരുതരത്തിലും അഭിമാനക്ഷതമോ നാണക്കേടോ തോന്നുന്നില്ലെന്ന് വാസുകി വീഡിയോയിൽ പറയുന്നു. അടുത്ത 15 വർഷത്തേക്കെങ്കിലും താൻ ഈ സാരി ഉടുക്കുമെന്നും കളക്‌ടർ വ്യക്തമാക്കുന്നു.