tp-senkumar

തിരുവനന്തപുരം: മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാറിനെ കൈയൊഴിഞ്ഞ് കേന്ദ്രസർക്കാർ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമനത്തിൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതി അറിയിച്ചു. നിയമനത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന് പരിമിതമായ അധികാരമാണുള്ളതെന്ന് ഹൈക്കോടതിയെ അറിയിച്ചു.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിയമനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സെൻകുമാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് കേന്ദ്രസർക്കാർ വിശദീകരണം നൽകിയത്.

കേന്ദ്ര സർക്കാരിന് മുന്നിലുള്ള അപേക്ഷയിൽ സംസ്ഥാന സർക്കാർ എതിർപ്പ് അറിയിച്ചിരുന്നു. സെൻകുമാറിനെതിരെ ക്രിമിനൽ കേസ് നിലവിലുണ്ടെന്നാണ് സംസ്ഥാന സർക്കാർ എതിർപ്പിൽ അറിയിച്ചിരുന്നത്. ഒഴിവിലേക്ക് സെൻകുമാറിനെ നിയമിക്കാനുള്ള പുതിയ നിർദ്ദേശം സംസ്ഥാന സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.