മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കലാകായിക മത്സരങ്ങളിൽ വിജയം. മനസാക്ഷിക്കനുസരിച്ച് പ്രവർത്തിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ചില പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറും. പുതിയ വാഹന ഭാഗ്യം. ഉദ്യോഗത്തിൽ പുരോഗതി.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ലാഭശതമാന വ്യവസ്ഥയിൽ പ്രവർത്തിക്കും. അന്യദേശ വാസത്തിന് തീരുമാനം. അഭിമാനാർഹമായ പ്രവർത്തനം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കർമ്മ പദ്ധതികൾ പൂർത്തീകരിക്കും. സുദീർഘമായ ചർച്ചകൾ ചെയ്യും. പ്രശ്നങ്ങൾ പരിഹരിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ശാശ്വത പരിഹാരം നേടും. വായ്പാ പദ്ധതി ലഭിക്കും. കൃഷി മേഖലയിൽ പുരോഗതി.
കന്നി : (ഉത്രം അവസാന മുക്കാ ൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സഹപ്രവർത്തകർ സഹകരിക്കും. അബദ്ധങ്ങൾ ഒഴിവാക്കും. പദ്ധതികൾ വിജയിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സാമ്പത്തിക പുരോഗതി. സമാധാനമുണ്ടാകും. ലക്ഷ്യപ്രാപ്തി കൈവരിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പണം നിക്ഷേപിക്കും. ആഗ്രഹങ്ങൾ സഫലമാകും. പ്രതിസന്ധികൾ തരണം ചെയ്യും,.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കും. മാതാപിതാക്കളുടെ അനുഗ്രഹം. പരിശ്രമം വിജയിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പരസ്പര വിശ്വാസം വർദ്ധിക്കും. ആരോഗ്യം പരിപാലിക്കും. വരവും ചെലവും തുല്യമായിരിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രവർത്തന വിജയം. ഉല്ലാസ യാത്ര ചെയ്യും. നിക്ഷേപം വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ലക്ഷ്യപ്രാപ്തി കൈവരിക്കും. സഹോദരഗുണം. ഐശ്വര്യം വർദ്ധിക്കും.