rahul-gandi

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുടുക്കുന്ന ചോദ്യങ്ങളുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. റാഫേലുമായി ബന്ധപ്പെട്ട ചർച്ചയിൽ നിന്ന് പ്രധാനമന്ത്രി ഒളിച്ചോടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

റാഫേൽ ഇടപാടുകളുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് മോദി മറുടി പറയുന്നില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഉയർന്ന തുകക്ക് കരാർ നൽകിയത് ആര്?, അനിൽ അംബാനിക്ക് കരാർ എങ്ങനെ കിട്ടി?, പ്രതിരോധ മന്ത്രാലയത്തിന്‍റെ എതിർപ്പിനെ മറികടന്ന് തീരുമാനം എടുത്തത് എന്തിന്?, റഫാൽ വിമാനങ്ങളുടെ അറ്റകുറ്റപ്പണിയെ കുറിച്ചുള്ള നിബന്ധന എന്തിന് ഒഴിവാക്കി?, വിമാനം ലഭിക്കാനുള്ള നടപടി വൈകിപ്പിച്ചത് ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനെ ബാധിച്ചില്ലേ? എന്നീ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്.