കൊച്ചി: കൊച്ചി നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രീയത്തിൽ മുറിവേൽപ്പിച്ച് റോഡിൽ ഉപേക്ഷിച്ചു. സംസാര ശേഷിയില്ലാത്ത ഇയാളെക്കുറിച്ചും ഇയാളെ അക്രമിച്ചത് ആരാണെന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി പത്തരയോടെ എറണാകുളം അയ്യപ്പൻകാവിലാണ് സംഭവം. റോഡിലൂടെ അലക്ഷ്യമായി നടന്ന് വരികയായിരുന്ന ഇതരസംസ്ഥാന തൊഴിലാളി പെടുന്നനെ റോഡിലേക്ക് വീണു. ഇതോടെ ഓടിക്കൂടിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ആഴത്തിൽ മുറിവേറ്റത്തിനാൽ ജനനേന്ദ്രിയം നീക്കം ചെയ്തു. ഇയാളുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്. സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല. പരിക്കേറ്റത് ആർക്കെന്ന് കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.