mammootty

മലയാളത്തിന് ഒരേയൊരു മെഗാസ്‌റ്റാറെയുള്ളു, അധികം ഒന്നും ആലോചിക്കാതെ പറയാൻ കഴിയുന്ന ഉത്തരം മമ്മൂട്ടി. മെഗാസ്‌റ്റാർ എന്ന താരപരിവേഷത്തിനും സിനിമയിലെ തിരക്കിനുമെല്ലാമപ്പുറം മികച്ച കുടുംബനാഥൻ കൂടിയാണ് മമ്മൂട്ടി. സിനിമയ്‌ക്കൊപ്പം തന്നെ കുടുംബകാര്യങ്ങളിലും അതീവ ശ്രദ്ധാലുവാണ് പണ്ടേ അദ്ദേഹം. എന്നാൽ മമ്മൂട്ടി കുടുംബത്തിന്റെ ഏറ്റവും വലിയ ഭാഗ്യം ആരെന്ന് ചോദിച്ചു കഴിഞ്ഞാൽ അതിന് ഒറ്റ ഉത്തരമെയുള്ളു. അടുത്തറിയാവുന്ന ആരും പറയുന്ന ആ ഉത്തരം സുൽഫത്തെന്നാണ്. മെഗാസ്‌റ്റാറിന്റെ സ്വന്തം പ്രിയതമ, സുറുമിയുടെയും ദുൽഖിന്റെയും പ്രിയപ്പെട്ട ഉമ്മ.

മമ്മൂക്കയുടെ സുലുവാണ് ആ വീടിന്റെ എല്ലാമെല്ലാം. മമ്മൂട്ടിയുടെ ഉമ്മച്ചിയെ സ്വന്തം ഉമ്മച്ചിയെ പോലെയാണവർ നോക്കുന്നത്. ഉമ്മച്ചിയെ നോക്കാനായി മാത്രം പല യാത്രകളും ഒഴിവാക്കി വീട്ടിൽ തന്നെ ഇരിക്കുന്നയാളാണ് സുൽഫത്ത്.ഉമ്മച്ചിക്കൊപ്പമേ മമ്മൂട്ടിയും സുൽഫത്തും പ്രാതൽ കഴിക്കാറുള്ളു. ഉമ്മച്ചിയും സുൽഫത്തും തമ്മിലുള്ള ഇഴയടുപ്പം തന്നെയാണ് സുൽഫത്തും ദുൽഖറിന്റെ ഭാര്യ അമാൽ സൂഫിയയും തമ്മിലുള്ളത്.

mammootty-sulfat

വീട്ടിൽ നിന്ന് മമ്മൂട്ടിയും ദുൽഖറും ഒരുമിച്ച് ഷൂട്ടിംഗിന് പോകുന്ന ദിവസങ്ങളുണ്ട്. ഒരേസമയം രണ്ട് വഴികളിലേക്ക്. രാവിലെ ഇവർക്ക് വേണ്ടി ഭക്ഷണമൊരുക്കുന്നത് സുൽഫത്തും അമ്മുവും ചേർന്നാണ്. എറണാകുളത്താണ് ഷൂട്ടിംഗെങ്കിൽ രണ്ടുപേർക്കുമുള്ള ഉച്ചഭക്ഷണം വീട്ടിൽ നിന്ന് കൊടുത്തയക്കുകയാണ് പതിവ്. ലൊക്കേഷനിലെ സുഹൃത്തുക്കൾക്ക് കൂടി കണക്കാക്കിയാണ് ഭക്ഷണം കൊടുത്തയക്കുക. മമ്മൂട്ടി എല്ലാ ഭക്ഷണങ്ങളും കഴിക്കും. എണ്ണ ഒഴിവാക്കുകയോ കുറയ്‌ക്കുകയോ ചെയ്യുമെന്ന് മാത്രം.

മെഗാസ്‌റ്റാറിന്റെ കുടുംബത്തിന്റെ കൂടുതൽ വിശേഷങ്ങൾ ജനുവരി ലക്കം ഫ്ളാഷ് മൂവീസിൽ വായിക്കാം.