ബീജിംഗ്: ചുവന്ന വസ്ത്രംധരിച്ച പതിനൊന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന അമ്പത്തിനാലുകാരനെ വധശിക്ഷയ്ക്ക് വിധേയനാക്കി.
ചൈനക്കാരനായ ജിയോ ചെങ്ങ്യോങ്ങിനെയാണ് തൂക്കിക്കൊന്നത്. 'ചാക്ക് ദ റിപ്പർ' എന്ന പേരിലാണ് കൊടും ക്രിമിനലായ ജിയോ അറിയപ്പെടുന്നത്. 1988 ലാണ് ജിയോ ആദ്യമായി ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത്. പിന്നീട് 2002 വരെയുള്ള കാലത്ത് പെൺകുട്ടികളും യുവതികളും ഉൾപ്പെടെ പത്തുപേരെയാണ് കൊന്നത്.
ഇരകളിൽ ഏറ്റവും പ്രായം കുറഞ്ഞത് 8 വയസുകാരിയാണ്. അഞ്ച് വർഷത്തോളം നീണ്ട തെരച്ചിലിനൊടുവിലാണ് ജിയോയെ അറസ്റ്റുചെയ്തത്.
ചുവന്ന വസ്ത്രം ധരിച്ച സ്ത്രീകളെയാണ് ജിയോ കൊല്ലുന്നത്. ഇരകളെ പിന്തുടർന്ന് വീടുകളിലെത്തി ബലാത്സംഗം ചെയ്തശേഷം കഴുത്തറുത്ത് കൊലപ്പെടുത്തും.
പിന്നീട് മൃതദേഹം വെട്ടിമുറിച്ച് തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കുകയായിരുന്നു പതിവ്. ഇതിൽ ചിലരുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ജിയോയെ തൂക്കി കൊല്ലാൻ വിധിച്ചത്. സുപ്രീം കോടതി അനുമതി നൽകിയതോടെയാണ് ശിക്ഷ നടപ്പാക്കിയത്. സ്ത്രീകളോടുള്ള വെറുപ്പും അമിത ലൈംഗികാസക്തിയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.