തെങ്ങ് കയറ്റത്തെ മോശപ്പെട്ട തൊഴിലായി കാണുന്നവരെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. കോഴിക്കോട്ടെ സാംസകാരിക പ്രവർത്തകനായ രാമദാസൻ വൈദ്യർ ഒരു തെങ്ങ് കയറ്റ കോളേജ് ആരംഭിച്ചിരുന്നെന്നും, അതിനെ സർക്കാർ തലത്തിലേക്ക് മാറ്റണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. തെങ്ങുകയറ്റം പഠിച്ചിരിക്കേണ്ടതാണെന്നും, തെങ്ങുകയറ്റം ഇത്ര മോശപ്പെട്ട സംഗതിയാണന്ന് കരുതുന്ന സവർണ്ണരുടെ മക്കൾക്ക് ഭാവിയിൽ അത് വലിയ ഉപജിവന മാർഗമായി മാറുമെന്നും അദ്ദേഹം കുറിക്കുന്നു. എന്തായാലും തെങ്ങുകയറ്റം സംബന്ധമൊന്നുമല്ലല്ലോ ... ഒരു കൈയ്യ് തൊഴിലല്ലേയെന്നും ഹരീഷ് പേരടി ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വർഷങ്ങർക്കു മുമ്പ് കോഴിക്കോട്ടെ സാംസകാരിക പ്രവർത്തകനായ ബഷീറിന്റെയും എം.ടിയുടെയും സകലമാന വ്യത്യസത ചിന്താഗതിയുള്ളവരുടെയും സൗഹൃദമായിരുന്ന രാമദാസൻ വൈദ്യർ ഒരു തെങ്ങ് കയറ്റ കോളേജ് ആരംഭിച്ചിരുന്നു... എന്റെ സുഹൃത്തായ പ്രദീപായിരുന്നു അതിന്റെ പ്രിൻസിപൽ ... അത് പീന്നീട് നിന്നു പോയി എന്നാണ് ന്റെ അറിവ്... അത് വീണ്ടും സർക്കാർ തലത്തിൽ ആരംഭിക്കേണ്ടിയിരിക്കുന്നു ..തെങ്ങുകയറ്റം ഇത്ര മോശപ്പെട്ട സംഗതിയാണന്ന് കരുതുന്ന സവർണ്ണരുടെ മക്കൾക്കൊക്കെ ഭാവിയിൽ അത് വലിയ ഉപജിവന മാർഗമായി മാറും... എന്തായാലും സംബന്ധമൊന്നുമല്ലല്ലോ ... ഒരു കൈയ്യ് തൊഴിലല്ലെ ?...