പോഷകസമ്പന്നമായ ആഹാരരീതി കണ്ണിന് അനിവാര്യമാണ്. ചീര, കാബേജ്, ബ്രൊക്കോളി, മുളപ്പിച്ച പയർവർഗങ്ങൾ എന്നിവയിലുള്ള ലൂട്ടെയ്ൻ കാഴ്‌ചശക്തി വർദ്ധിപ്പിക്കും. കാഴ്‌ചശക്തിയ്‌ക്കായി ആന്റി ഓക്സിഡന്റുകളടങ്ങിയ പഴവർഗങ്ങൾ, പച്ചക്കറികൾ, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം എന്നിവ കഴിക്കുക. ചെമ്മീൻ, ചൂര, മത്തി, കരൾ, മുട്ട, ബീഫ്, ചിക്കൻ, ബ്രസീൽ നട്സ്, ഓട്സ്, ബ്രൗൺ അരി, വെളുത്തുള്ളി, ഗോതമ്പ്, മുന്തിരി, കൂൺ, ധാന്യങ്ങൾ, ബ്രൊക്കോളി തുടങ്ങിയവയിലുള്ള സെലനിയം നേത്രാരോഗ്യം മെച്ചപ്പെടുത്തും.
കൂൺ, ബദാം, ധാന്യങ്ങൾ, അരി, പാൽ, തൈര്, ചീര എന്നിവയിലുള്ള വൈറ്റമിൻ ബി 2 വൈറ്റമിൻ ബി 2 എന്നിവ തിമിരത്തെ പ്രതിരോധിക്കും. കാരറ്റിലുള്ള കരോട്ടിൻ കാഴ്ച വർദ്ധിപ്പിക്കും. വിറ്റാമിൻ എയും കാഴ്ചശക്തി വർധിപ്പിക്കും. മുരിങ്ങയില നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കാഴ്‌ചശക്തി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ ഇയും സിങ്കും ബദാമിലും വാൽനട്ടിലും ഉണ്ട്. വെളുത്തുള്ളിയിലുള്ള ആന്റി ഓക്സിഡന്റ് ലെൻസിനെ സംരക്ഷിക്കും.