fire

തൃശൂർ: പട്ടാളം മാർക്കറ്റിന് സമീപം തീപിടിത്തം. പഴയ വാഹനങ്ങളുടെ ഭാഗങ്ങളും ടയറുകളും പേപ്പറുകളും വിൽക്കുന്ന കട‍കളിലാണ് തീപിടിത്തമുണ്ടായത്. തൃശൂർ ശക്തൻ സ്റ്റാൻഡിന് സമീപമാണ് സംഭവം. മുപ്പതോളം കടകളുള്ള മാർക്കറ്റിന്‍റെ രണ്ട് ഭാഗങ്ങളിലായാണ് തീപിടിത്തമുണ്ടായത്. തീ അണക്കാനുള്ള ശ്രമം അഗ്നിശമനസേനയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. വലിയ തോതിൽ പുക ഉയരുന്നുണ്ട്. മന്ത്രി വി.എസ് സുനിൽ കുമാർ സ്ഥലത്തെത്തിയിട്ടുണ്ട്.