കണ്ണൂർ/കുട്ടനാട് : ശബരിമല ഡ്യൂട്ടിക്കായി വീട്ടിൽ നിന്നിറങ്ങി കാണാതായ ഗ്രേഡ് എസ്.ഐയെ കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു.
രാമങ്കരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആലപ്പുഴ പാതിരപ്പള്ളി ഇത്തിക്കാനം ഹൗസിൽ ഐ.ജി അഗസ്റ്റിനെയാണ് (56) ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നുദിവസം മുമ്പാണ് ഹോട്ടലിൽ മുറിയെടുത്തത്, രണ്ടുദിവസമായി പുറത്തു കാണാത്തതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ മുറി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
ഡിസംബർ 28ന് ശബരിമല ഡ്യൂട്ടിക്കായി വീട്ടിൽ നിന്നിറങ്ങിയെങ്കിലും ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. 29ന് ശബരിമലയിൽ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. അഗസ്റ്റിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ രാമങ്കരി പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് എസ്.ഐയുടെ നേതൃ
മാർച്ചിൽ വിരമിക്കാനിരിക്കുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ : ലീലാമ്മ. മക്കൾ : ജോമോൻ (തലശേരി കോടതി), സോഫിയ (പൊലീസ്).