news

1. ശബരിമല യുവതീ പ്രവേശനത്തിനു ശേഷം സന്നിധാനത്ത് നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിയോട് വിശദീകരണം ചോദിക്കും എന്ന് ദേവസ്വം ബോര്‍ഡ്. തന്ത്രിയുടെ മറുപടിയ്ക്കു ശേഷം ഭാവി നടപടികള്‍ സ്വീകരിക്കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. തന്ത്രി 15 ദിവസത്തിനകം വിശദീകരണണ്‍ നല്‍കണം എന്ന് ആവശ്യം

2. തന്ത്രിയുടെ നടപടി സുപ്രീംകോടതി വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധം. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ആണ് തന്ത്രിയോട് വിശദീകരണം തേടിയത് എന്നും കൂട്ടിച്ചേര്‍ക്കല്‍. യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട ആവശ്യം ഇല്ലെന്നും ഭരണഘടനാ സ്ഥാപനമായ സുപ്രീംകോടതിയുടെ വിധി നിലവില്‍ ഉണ്ടെന്നും പത്മകുമാര്‍

3. സുപ്രീംകോടതി വിധി അനുസരിക്കാത്ത ശബരിമല തന്ത്രിയെ ഉടന്‍ മാറ്റണം എന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ശുദ്ധിക്രിയ നടത്താന്‍ തന്ത്രിക്ക് എന്ത് അവകാശമാണ് ഉള്ളത്. ദേവസ്വം ബോര്‍ഡ് ഇടപെട്ട് തന്ത്രിയെ മാറ്റണം എന്നും ഇക്കാര്യത്തില്‍ മന്ത്രിസഭയ്ക്ക് ഏക അഭിപ്രായമാണ് ഉള്ളതെന്നും മന്ത്രി

4. റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ആരോപണങ്ങളെ പാര്‍ലമെന്റില്‍ പ്രതിരോധിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. കലാപ കലുഷിതമായ അയല്‍വാസികള്‍ ഉള്ളപ്പോള്‍ സമയത്തിന് പടക്കോപ്പുകള്‍ വാങ്ങേണ്ടത് അത്യാവശ്യം എന്ന് മന്ത്രി. തങ്ങള്‍ പ്രതിരോധ ഇടപാടുകള്‍ നടത്താറില്ല. കറാറുകളില്‍ ആണ് ഏര്‍പ്പെടുന്നത്. രാജ്യസുരക്ഷയ്ക്ക് ആണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നത് എന്നും നിര്‍മ്മലാ സീതാരാമന്‍

5. ആരാണ് അധികാരത്തില്‍ എന്നുള്ളതല്ല. ദേശീയ സുരക്ഷ ആണ് പ്രധാനം. തങ്ങള്‍ വസ്തുതകളില്‍ നിന്ന് ഓടി ഒളിക്കില്ല. കോണ്‍ഗ്രസ് വസ്തുതകളെ ഭയക്കുന്നു. റഫാല്‍ കരാര്‍ യു.പി.എ സര്‍ക്കാര്‍ വൈകിപ്പിച്ചത് എന്തിന് എന്ന് ചോദിച്ച നിര്‍മ്മല സീതാരാമന്‍, എച്ച്.എന്‍.എല്ലിനെ ശക്തിപ്പെടുത്താന്‍ ഒന്നും ചെയ്യാത്ത കോണ്‍ഗ്രസ് മുതല കണ്ണീര്‍ ഒഴുക്കുക ആണ് എന്നും കുറ്റപ്പെടുത്തി

6. ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഇതുവരെ 1369 പേര്‍ അറസ്റ്റിലായി. 717 പേര്‍ കരുതല്‍ തടങ്കലില്‍ ഉണ്ട്. 801 കേസുകള്‍ ആണ് ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാവിലെ പത്ത് മണിവരെയുള്ള കണക്കുകള്‍ ആണ് ഇതെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേസുകളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് സൂചന. കൂടുതല്‍ പേരെ കരുതല്‍ തടങ്കലില്‍ വയ്ക്കാനും നീക്കം ഉണ്ട്

7. അറസ്റ്റില്‍ ആയവരില്‍ നിന്ന് പൊതുമുതല്‍ നശിപ്പിച്ചതിനുളള നഷ്ട പരിഹാരം ഈടാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ബി. ജെ.പി , സംഘ്പരിവാര്‍ സംഘടനകള്‍ കരുതിക്കൂട്ടി അക്രമണം സൃഷ്ട്ടിക്കുന്നതായി പൊലീസിന്റെ നിഗമനം. സംസ്ഥാനത്ത് രണ്ട് ദിവസമെങ്കിലും സംഘര്‍ഷ സാധ്യത തുടരുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അതീവ ജാഗ്രതയും കൊല്ലം, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ്

8. അതിനിടെ, മഞ്ചേശ്വരത്തും പരിസര പ്രദേശങ്ങളിലും ഉണ്ടായ അക്രമ സംഭവങ്ങളില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നെടുമങ്ങാട് മൂന്ന് ദിവസമാണ് നിരോധനാജ്ഞ. പാലക്കാടും മഞ്ചേശ്വരത്തും ഇന്ന് വൈകുന്നേരം ആറ് മണി വരൈ നിരോധനാജ്ഞ തുടരും