ku

വൈവാ വോസി

പാർട്ട് III ബി.എ ഇംഗ്ലീഷ് മെയിൻ (ആന്വൽ സ്‌കീം) പരീക്ഷയുടെ വൈവാ വോസി 10ന് എസ്.ഡി.ഇ, പാളയത്ത് വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ എം.എഡ് (2017 - 2019 അഡ്മിഷൻ) വാചാ പരീക്ഷ 10 മുതൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബി.എസ്.സി. ബയോടെക്‌നോളജി (മൾട്ടിമേജർ) കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 11 നും 16 നും നടത്തും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാകേന്ദ്രം

11ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എ.എം.എസ് സപ്ലിമെന്ററി പരീക്ഷയ്ക്ക് ഗവ.ആയുർവേദ കോളേജ്, തിരുവനന്തപുരം മാത്രമായിരിക്കും പരീക്ഷാകേന്ദ്രം. ആയതിനാൽ എല്ലാ വിദ്യാർത്ഥികളും അവരവരുടെ കോളേജിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റി ഗവ.ആയുർവേദ കോളേജിൽ പരീക്ഷ എഴുതേണ്ടതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

22ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.എ/ ബി.എസ്.സി/ ബി.കോം (സി.ബി.സി.എസ്.എസ് - എഫ്.ഡി.പി - 2010, 2011 അഡ്മിഷൻ മേഴ്‌സി ചാൻസ് - 2012 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പരീക്ഷാകേന്ദ്രമായി തിരുവനന്തപുരം ജില്ല - എം.ജി കോളേജ്, കൊല്ലം ജില്ല - ടി.കെ.എം കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസ്, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ - എസ്.ഡി കോളേജ് ആലപ്പുഴ എന്നിങ്ങനെ പരിമിതപ്പെടുത്തിയിരിക്കുന്നു. വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രമായി രജിസ്റ്റർ ചെയ്‌ത കോളേജുകളിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റി നിർദ്ദിഷ്ട പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടതാണ്. വിശദമായ ടൈംടേബിളും പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് അലോട്ട് ചെയ്‌തിട്ടുളള കോളേജുകളുടെ വിവരങ്ങളും വെബ്‌സൈറ്റിൽ.

പരീക്ഷാഫീസ്

ഫെബ്രുവരിയിൽ നടക്കുന്ന ബി.ടെക് കമ്പയിൻഡ് ഒന്നും രണ്ടും സെമസ്റ്റർ (2013/2008 സ്‌കീം) പരീക്ഷയ്ക്ക് പിഴ കൂടാതെ 14 വരെയും 50 രൂപ പിഴയോടെ 16 വരെയും 125 രൂപ പിഴയോടെ 18 വരെയും ഓൺലൈനായി അപേക്ഷിക്കാം. 2013 സ്‌കീം സെഷണൽ ഇംപ്രൂവ്‌മെന്റ് വിദ്യാർത്ഥികൾ സർവകലാശാലയിൽ നേരിട്ട് അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ഹാൾ ടിക്കറ്റ്

10, 11, 14 തീയതികളിൽ നടത്തുന്ന പി.എച്ച്.ഡി. കോഴ്‌സ്‌വർക്ക് പരീക്ഷയുടെ (ഡിസംബർ 2018 സെഷൻ) ഹാൾടിക്കറ്റ് ലഭിക്കാത്തവർ സി.എസ്.എസ്. ഓഫീസുമായി ബന്ധപ്പെടണം.

വിദൂര വിദ്യാഭ്യാസ കേന്ദ്രം 7 മുതൽ നടത്തുന്ന ഒന്നാം വർഷ എം.എസ്.സി സി.എൻ.ഡി, എം.എൽ.ഐ.എസ്.സി, പി.ജി.ഡി.സി.ജെ, ഫസ്റ്റ് എം.എച്ച്.എ/പി.ജി.ഡി.എച്ച്.എച്ച്.എ, ഒന്ന്, രണ്ട് സെമസ്റ്റർ പി.ജി.ഡി.സി.എ, 21 മുതൽ നടത്താനിരുന്ന രണ്ടാം വർഷ എം.എസ്.സി സി.എൻ.ഡി, മൂന്നാം സെമസ്റ്റർ പി.ജി.ഡി.സി.എ തുടങ്ങിയ സപ്ലിമെന്ററി പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ എസ്.ഡി.ഇ പാളയം സെന്ററിൽ നിന്നും കൈപ്പറ്റേതാണ്.


പരീക്ഷാഫലം

ഏഴാം സെമസ്റ്റർ ബി.ടെക് ഡിഗ്രി എക്‌സാമിനേഷൻ സപ്ലിമെന്ററി, ട്രാൻസിറ്ററി, മേഴ്‌സിചാൻസ് (2008 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ ഓൺലൈനായി അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ.