ദുബായ്: പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഗൾഫിൽനിന്നും മൃതദേഹം കൊണ്ടുവരാനുള്ള ടിക്കറ്റ് നിരക്കുകൾ ഏകീകരിച്ചു. 12 വയസിന് താഴെയുള്ളവർക്ക് 750 ദർഹവും 12 വയസിന് മുകളിലുള്ളവരുടേതിന് 1500 ദർഹവുമാണ് പുതിയ നിരക്ക്. പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.
നിരക്ക് ഏകീകരണം സംബന്ധിച്ച വിവരം കാർഗോ സ്ഥാപനങ്ങളെ കെെമാറി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വഴി കൊണ്ടുവരുന്ന മൃതദേഹത്തിന് രാജ്യത്ത് എല്ലായിടത്തും ഒരേ നിരക്കാണ് നിശ്ചയിച്ചിരുന്നത്. വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ നിരക്ക് ഇരട്ടിയാക്കിയ തീരുമാനത്തിനെതിരെ പ്രവാസികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നീട് എയർ ഇന്ത്യ തീരുമാനം പിൻവലിക്കുകയായിരുന്നു.
ജി.സി.സി രാജ്യങ്ങൾക്കെല്ലാം ഇത്തരത്തിൽ നിശ്ചിത നിരക്കുകളാക്കിയിട്ടുണ്ട്. 175 കുവൈറ്റ് ദിനാർ, 225 ബഹ്റൈനി ദിനാർ, 2200 ഖത്തറി റിയാൽ 2200 സൗദി റിയാൽ,160 ഒമാനി റിയാൽ എന്നിങ്ങനെയാണ് നിരക്ക്.