note

ന്യൂഡൽഹി: നോട്ട് അസാധുവാക്കലിനെ തുടർന്ന് അവതരിപ്പിച്ച 2000 രൂപാ നോട്ടിന്റെ അച്ചടി തുടരണോ എന്നതിൽ തീരുമാനമായിട്ടില്ലെന്നും വിപണിയിൽ 2000ന്റെ ആവശ്യമായത്ര നോട്ടുകൾ പ്രചാരത്തിലുണ്ടെന്നും കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് പറഞ്ഞു. നിലവിൽ പ്രചാരത്തിലുള്ള മൊത്തം കറൻസിയിൽ 35 ശതമാനവും 2000 രൂപാ നോട്ടുകളാണ്. വിപണിയുടെ ആവശ്യകത അനുസരിച്ചാണ് കൂടുതൽ നോട്ടുകൾ അച്ചടിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 2000 രൂപാ നോട്ടിന്റെ അച്ചടി കേന്ദ്രം അവസാനിപ്പിച്ചുവെന്ന വാർത്തകളോട് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.