coai

കൊച്ചി: രാജ്യത്തെ മൊബൈൽ വരിക്കാരുടെ എണ്ണം നവംബറിൽ 102.55 കോടി കവിഞ്ഞുവെന്ന് സെല്ലുലാർ ഓപ്പറേറ്രേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (സി.ഒ.എ.ഐ) വ്യക്തമാക്കി. 42.10 കോടി വരിക്കാരുമായി വൊഡാഫോൺ-ഐഡിയയാണ് ഏറ്റവും വലിയ കമ്പനി. വൊഡാഫോണിന് 21.59 കോടിയും ഐഡിയയ്ക്ക് 20.50 കോടിയും വരിക്കാരുണ്ട്.

31.47 കോടി വരിക്കാരുള്ള ഭാരതി എയർടെല്ലാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനി. 26.27 കോടി വരിക്കാരുമായി മൂന്നാംസ്ഥാനത്താണ് റിലയൻസ് ജിയോ. ഉത്തർപ്രദേശ് ഈസ്‌റ്ര് സർക്കിളിലാണ് രാജ്യത്ത് ഏറ്റവുമധികം പേർ മൊബൈൽ ഉപയോഗിക്കുന്നത്; 8.73 കോടി. മഹാരാഷ്‌ട്ര സർക്കിളിൽ 8.51 കോടിപ്പേരുണ്ട്. 5ജിയിലേക്ക് മാറാൻ ഇന്ത്യൻ ടെലികോം രംഗം ഒരുങ്ങിക്കഴിഞ്ഞുവെന്ന് സി.ഒ.എ.ഐ ഡയറക്‌ടർ ജനറൽ രാജൻ എസ്. മാത്യൂസ് പറഞ്ഞു.