bank

കൊച്ചി: ഫെഡറൽ ബാങ്ക് ബംഗളൂരുവിലെ വെസ്‌റ്ര് ഫീൽഡിൽ ഉപഭോക്തൃ സമ്പർക്ക കേന്ദ്രം (കസ്‌റ്റമർ കോൺടാക്‌റ്ര് സെന്റർ) തുറന്നു. ചീഫ് ഓപ്പറേറ്രിംഗ് ഓഫീസർ ശാലിനി വാര്യർ ഉദ്ഘാടനം ചെയ്‌തു. കൊച്ചിയിൽ നിലവിലുള്ള കേന്ദ്രത്തിന് പുറമേയാണ് ബംഗളൂരുവിലും സെന്റർ തുറന്നത്. നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കളുടെ ഔട്ട്‌ബൗണ്ട് കോളുകൾ ഇനിമുതൽ ബംഗളൂരു കേന്ദ്രത്തിൽ കൈകാര്യം ചെയ്യും.

പ്രമുഖ കോൾ സെന്റർ സേവന ദാതാക്കളായ കോൺസെൻട്രിക്‌സ് സർവീസസുമായി ചേർന്നാണ് ഫെഡറൽ ബാങ്ക് ബംഗളൂരുവിൽ ഉപഭോക്തൃ സമ്പർക്ക കേന്ദ്രം തുറന്നത്. ഉന്നത നിലവാരത്തിലുള്ള സേവനങ്ങൾ ബംഗളൂരു സെന്ററിൽ നിന്ന് ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് കോൺസെൻട്രിക്‌സ് സീനിയർ ഡയറക്‌ടർ അനിൽകുമാർ പറഞ്ഞു.