-sabarimala

ശബരിമല: ശബരിമലയിൽ യുവതി പ്രവേശിച്ചതിനെ തുടർന്ന് പ്രതിഷേധ സൂചകമായി അരവണ പ്ലാന്റിലെ 24 താൽക്കാലിക തൊഴിലാളികൾ ജോലി ഉപേക്ഷിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് പൊലീസ് സംരക്ഷണത്തിൽ രണ്ട് യുവതികൾ സന്നിധാനത്ത് പ്രവേശിച്ചത്. ഇതിൽ പ്രതിഷേധിച്ച് 24 തൊഴിലാളികളാണ് തങ്ങളുടെ ജോലി ഉപേക്ഷിച്ച് മടങ്ങിയത്.

പൊലീസ് സംരക്ഷണത്തിൽ യുവതികൾ സന്നിധാനത്ത് എത്തിയത് വിശ്വാസത്തെ വ്രണപ്പെടുത്തി. സന്നിധാനത്തെ കലാപഭൂമിയാക്കാനുള്ള നിലപാടുകളോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. അതുകൊണ്ട് ജോലി ഉപേക്ഷിച്ച് മടങ്ങുകയാണെന്നും അവർ എഴുതി നൽകിയിട്ടുണ്ട്. അരവണ തയ്യാറാക്കാൻ 60 പേരും അതിന്റെ പായ്‌ക്കിംഗ് വിഭാഗത്തിൽ 150 പേരും ആണ് ഉണ്ടായിരുന്നത്. ഈ രണ്ട് വിഭാഗങ്ങളിലെ 24 പേരാണ് ജോലി ഉപേക്ഷിച്ചു പോയത്.

മകരജ്യോതി ദർശനവുമായി ശബരിമലയിൽ 12 ലക്ഷം അരവണയാണ് കരുതൽ ശേഖരമായിട്ടുള്ളത്. മകരജ്യോതി ദർശനത്തിന് ലക്ഷക്കണക്കിന് ഭക്തരാണ് ശബരിമലയിലെത്തുക.