sunny-wayne

സഖാവ് ബാലനായി മലയാളത്തിന്റെ സണ്ണി വെയ്ൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. ദേശീയ പുരസ്കാരം നേടിയ ജോക്കരിന്റെ സംവിധായകൻ രാജു മുരുഗൻ ഒരുക്കുന്ന ജിപ്‌സിയിലൂടെയാണ് സണ്ണി വെയ്നിന്റെ തമിഴിലെത്തുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ സണ്ണി പങ്കുവെച്ചിട്ടുണ്ട്.

രാജു മുരുഗൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജീവ നായകനാകുന്ന ചിത്രത്തിൽ ലാൽ ജോസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് വാർത്തകൾ.